Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഞ്ഞിലിമരം വീടിന് മുകളിൽ വീണ് മൂന്നുപേർക്ക് പരിക്ക്; ഗുരുതരമായി പരിക്കേറ്റ പതിനാലുകാരൻ മെഡിക്കൽ കോളേജിൽ; വീടിനകത്ത് പരിക്കേറ്റവർ കിടന്നത് ഒന്നര മണിക്കൂറോളം

ആഞ്ഞിലിമരം വീടിന് മുകളിൽ വീണ് മൂന്നുപേർക്ക് പരിക്ക്; ഗുരുതരമായി പരിക്കേറ്റ പതിനാലുകാരൻ മെഡിക്കൽ കോളേജിൽ; വീടിനകത്ത് പരിക്കേറ്റവർ കിടന്നത് ഒന്നര മണിക്കൂറോളം

കോട്ടയം: കൂറ്റൻ ആഞ്ഞിലിമരം കടപുഴകി വീടിനു മുകളിൽ വീണ് മൂന്നു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം.മുണ്ടക്കയം കല്ലേപ്പാലം ചെറുതോട്ടയിൽ മേരി (70), മകൾ ജോളി (40), ജോളിയുടെ മകന്മണിക്കുട്ടൻ (14) എന്നിവർക്കാണ് പരിക്കേറ്റത്.

മേരിയെയും ജോളിയെയും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ മണിക്കുട്ടനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം.

മരം വീണതോടെ വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ മൂന്നു പേർക്കും കഴിഞ്ഞില്ല. ഫയർഫോഴ്സ് എത്തി മരക്കമ്പുകൾ അറുത്തുമാറ്റിയാണ് ഇവരെ പുറത്തെടുത്തത്. പുറത്തിറങ്ങാനാവാതെ ഒന്നര മണിക്കൂറോളം ഇവർ കുടുങ്ങിക്കിടന്നു. മുണ്ടക്കയം പൊലീസും നാട്ടുകാരും സഹായവുമായെത്തിയാണ് ഇവരെ പുറത്തെടുത്തത്. വീട് പൂർണമായും തകർന്നു.

മരം വീണതിനെ തുടർന്ന് വീടിന്റെ അടിത്തറ തെന്നിമാറിയ നിലയിലാണ്. അയൽവക്കത്തുള്ള മൂന്നു വീടുകൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. കല്ലേപ്പാലം പുല്ലരിയാറിന് കരയിൽ നിന്നിരുന്ന വർഷങ്ങൾ പഴക്കമുള്ള അഞ്ഞിലിമരമാണ് കടപുഴകി വീണത്. ഈ മരം അപകടാവസ്ഥയിലാണെന്നും വെട്ടിമാറ്റണമെന്നും ആവശ്യപ്പെട്ട് നേരത്തെ വില്ലേജ് ഓഫീസിൽ പരാതി നല്കിയിരുന്നു. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP