Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാളത്തെ യുഡിഎഫ് ഹർത്താലുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ് നേതാവ് വിഡി സതീശൻ; ഇതിന്റെ പേരിൽ എന്ത് നടപടിയെടുത്താലും പ്രശ്‌നമല്ല; പ്രളയബാധിത മേഖലയെങ്കിലും ഒഴിവാക്കാമായിരുന്നുവെന്നും കെപിസിസി ഉപാധ്യക്ഷൻ

നാളത്തെ യുഡിഎഫ് ഹർത്താലുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ് നേതാവ് വിഡി സതീശൻ; ഇതിന്റെ പേരിൽ എന്ത് നടപടിയെടുത്താലും പ്രശ്‌നമല്ല; പ്രളയബാധിത മേഖലയെങ്കിലും ഒഴിവാക്കാമായിരുന്നുവെന്നും കെപിസിസി ഉപാധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തുപരം: കോൺഗ്രസും സിപിഎമ്മും പ്രഖ്യാപിച്ച ഹർത്താലിനെതിരെ കോൺഗ്രസ് നേതാവ് വിഡി സതീശൻ. നാളത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ പേരിൽ പാർട്ടി അച്ചടക്ക നടപടിയെടുക്കുന്നെങ്കിൽ എടുക്കട്ടെയെന്നും പ്രളയബാധിതമേഖലയെ എങ്കിലും ഒഴിവാക്കണമായിരുന്നെന്നും സതീശൻ ചോദിച്ചു.

നേരത്തെയും നിരവധിപേർ ഹർത്താലിനെതിരെ രംഗത്തുവന്നിരുന്നു. പ്രളയത്തിന് പിന്നാലെ ഇത്തരത്തിൽ ഒരു ഹർത്താൽ നടത്തുന്ന കേരളത്തിലെ ജനങ്ങളോട് ചെയ്യുന്ന അനീതിയാണെന്നായിരുന്നു പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞത്.ഭാരത് ബന്ദിൽ നിന്നും കേരളത്തെ ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി സമിതിയും ആവശ്യപ്പെട്ടിരുന്നു. പ്രളയക്കെടുതിയിൽ നിന്ന് കരകയറിയിട്ടില്ലാത്ത ജനങ്ങളേയും വ്യാപാരികളേയും ബന്ദ് കൂടുതൽ ബുദ്ധിമുട്ടിലാക്കുമെന്നും വ്യാപാരി വ്യവസായി സമിതി പറഞ്ഞു.

കോൺഗ്രസ് ആഹ്വാനത്തിന് പിന്നാലെ കേരളത്തിൽ ഹർത്താൽ ദിനമാകുമെന്ന് കെപിസിസി അധ്യക്ഷൻ എംഎം ഹസൻ പ്രഖ്യാപിക്കുകയായിരുന്നു. സിപിഎമ്മും സിപിഐയും ചേർന്ന് ദേശീയ തലത്തിൽ ഹർത്താൽ നടത്താൻ തീരുമാനിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP