Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദീപാ നിശാന്തിന്റെ പരാതിയിൽ മറുനാടൻ മലയാളിക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മറുനാടൻ മലയാളിക്കെതിരെ കേരള വനിതാ കമ്മീഷൻ കേസെടുത്തു. ഒരു സ്ത്രീയെന്ന നിലയിൽ സമൂഹ മധ്യത്തിൽ തന്നെ അപമാനിച്ചതായാണ് ദീപ നിശാന്തിന്റെ പരാതി.

സംഭവത്തിൽ അന്വേഷണം നടത്തി വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് പരാതി തൃശൂർ ജില്ലാ പൊലീസ് സൂപ്രണ്ടിന് കൈമാറിയതായി വനിതാ കമ്മീഷൻ അംഗം ഡോ. ഷാഹിദ കമാൽ അറിയിച്ചു. എസ് പി യുടെ ഭാഗത്ത് നിന്നും എടുക്കുന്ന നടപടികൾ കൃത്യമായി കമ്മീഷനെ അറിയിക്കാൻ ആവശ്യപ്പെട്ടതായും ഷാഹിദാ കമാൽ പറഞ്ഞു.

നൂറിലധികം വീഡിയോകളും വാർത്തകളുമായി സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ദീപ നിശാന്തിന്റെ പരാതി. ഈ വീഡിയോ യൂട്യൂബ് ചാനലിൽ നിന്ന് നീക്കം ചെയ്യണമെന്നും ദീപാ നിശാന്ത് പരാതിയിൽ ആവശ്യപ്പെട്ടു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP