Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

വനിതാ കമ്മീഷൻ പട്ടികവർഗ മേഖലാ ക്യാമ്പ് തിരുനെല്ലിയിൽ; സംസ്ഥാന സെമിനാർ ഡിസംബർ 21 ന് സുൽത്താൻ ബത്തേരിയിൽ; അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും

വനിതാ കമ്മീഷൻ പട്ടികവർഗ മേഖലാ ക്യാമ്പ് തിരുനെല്ലിയിൽ; സംസ്ഥാന സെമിനാർ ഡിസംബർ 21 ന് സുൽത്താൻ ബത്തേരിയിൽ; അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും

മറുനാടൻ ഡെസ്‌ക്‌

സുൽത്താൻ ബത്തേരി: പട്ടികവർഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ നേരിട്ടു മനസിലാക്കുന്നതിനായി വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന പട്ടികവർഗ മേഖലാ ക്യാമ്പ് ഡിസംബർ 19 നും 20 നും തിരുനെല്ലിയിൽ നടക്കും. സ്ത്രീകളുടെ പ്രശ്‌നങ്ങൾ മനസിലാക്കി പരിഹാരം കാണുന്നതിന് സർക്കാരിന് ശുപാർശ നൽകുന്നതിനാണ് രണ്ടു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത്.19 ന് രാവിലെ 8.30ന് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡ് അംബേദ്ക്കർ കോളനി വനിതാ കമ്മീഷൻ സന്ദർശിക്കും.

പട്ടികവർഗ മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് 19 ന് ഉച്ചക്ക് 2.30ന് തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരുന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപന യോഗം വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ അധ്യക്ഷത വഹിക്കും. വനിതാ കമ്മീഷൻ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. ഡിസംബർ 20 ന് രാവിലെ 10ന് തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന സെമിനാർ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും.

തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. സ്ത്രീധന സമ്പ്രദായത്തിനെതിരെയും സൈബർ ലോകത്തെ ചതിക്കുഴികൾ സംബന്ധിച്ചും ബോധവൽക്കരിക്കുന്നതിന് വനിതാ കമ്മീഷൻ ഡിസംബർ 21 ന് രാവിലെ 10 ന് സുൽത്താൻബത്തേരി നഗരസഭ ഓഡിറ്റോറിയത്തിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കും. കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി സെമിനാർ ഉദ്ഘാടനം ചെയ്യും. സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.കെ. രമേഷ് അധ്യക്ഷത വഹിക്കും. വനിതാ കമ്മീഷൻ അംഗങ്ങൾ, നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാർ എന്നിവർ പങ്കെടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP