Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടിയുടെയും നടന്റെയും പേരും ചിത്രവും വച്ച് ആഘോഷിച്ച തമിഴ് മാധ്യമങ്ങൾക്ക് പണി കിട്ടും; മാധ്യമങ്ങൾക്കെതിരെ കേരള വനിത കമ്മീഷന്റെ ഇടപെടൽ; അടിയന്തര നടപടി ആവശ്യപ്പെട്ട് തമിഴ്‌നാട് വനിതാ കമ്മീഷനും പബ്‌ളിക് റിലേഷൻസ് വകുപ്പിനും കത്തയച്ചു

നടിയുടെയും നടന്റെയും പേരും ചിത്രവും വച്ച് ആഘോഷിച്ച തമിഴ് മാധ്യമങ്ങൾക്ക് പണി കിട്ടും; മാധ്യമങ്ങൾക്കെതിരെ കേരള വനിത കമ്മീഷന്റെ ഇടപെടൽ; അടിയന്തര നടപടി ആവശ്യപ്പെട്ട് തമിഴ്‌നാട് വനിതാ കമ്മീഷനും പബ്‌ളിക് റിലേഷൻസ് വകുപ്പിനും കത്തയച്ചു

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട മലയാള നടിയുടെ പേരും മുഖവും വ്യക്തമായി വെളിപ്പെടുത്തി വാർത്ത പ്രസിദ്ധീകരിച്ച തമിഴ് മാധ്യമങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി കേരള വനിത കമ്മീഷൻ. വാർത്തകളിൽ നടിയുടെ പേരും ചിത്രവും നൽകുന്നതിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് തമിഴ്‌നാട് വനിത കമ്മീഷനും തമിഴ്‌നാട് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർക്കും കേരള വനിത കമ്മീഷൻ കത്തയച്ചു. നിയമ ലംഘനം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കാനും ചെയർപേഴ്സൺ എംസി ജോസഫൈൻ ആവശ്യപ്പെട്ടു.

ഓൺലൈൻ മാഗസിനുകളിലും വെബ്സൈറ്റുകളിലും സമൂഹ മാധ്യമങ്ങളിലും ഈ രീതിയിൽ പ്രചാരണം നടത്തുന്നവർക്കെതിരെയും വനിത കമ്മീഷൻ കടുത്ത നടപടിയെടുക്കുമെന്ന് അറിയിച്ചു.സംഭവത്തെ തുടർന്നുള്ള ദിവസങ്ങളിൽ ഓൺലൈൻ മാധ്യമങ്ങളിൽ നൽകിയ വാർത്തകളിലെ ചിത്രങ്ങളും പേരുകളും ഉടൻ നീക്കം ചെയ്യണമെന്നും സ്ഥാപനങ്ങളോട് വനിത കമ്മീഷൻ ആവശ്യപ്പെട്ടു

നേരത്തെ ആക്രമിക്കപ്പെട്ട കേരളത്തിലെ നടിയുടെ പേര് പരസ്യമായി പറഞ്ഞതിന് നടൻ കമൽഹാസൻ മാപ്പ് പറഞ്ഞിരുന്നു. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷൻ കമൽഹാസന് നോട്ടീസയച്ചിരുന്നു. എന്നാൽ ആരും നിർബന്ധിച്ചിതിനാലല്ല മാപ്പ് പറയുന്നതൊയിരുന്നു കമൽഹാസന്റെ പ്രതികരണം.  ആരും നിയമത്തിന് അതീതരല്ല എന്ന തിരിച്ചറിവ് മൂലമാണ് മാപ്പ് പറയുന്നതെന്നും ട്വിറ്ററിൽ താരം അറിയിച്ചു.

നടിയുടെ പേര് പരാമർശിച്ചപ്പോൾ അത് നിയമ വിരുദ്ധമല്ലേ എന്ന് പത്രപ്രവർത്തകർ ചോദിച്ചിരുന്നു. എന്തിനാണ് പേര് പറയാതിരിക്കുന്നതെന്നായിരുന്നു കമൽഹാസന്റെ മറുചോദ്യം.പേര് പരാമർശിച്ചതിനെ തുടർന്ന് കോഴിക്കോട് നടക്കാവ് പൊലീസ് കമൽഹാസനെതിരെ കേസെടുത്തിരുന്നു. കളമശേരി പൊലീസും കേസെടുത്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP