Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോട്ടോർ സൈക്കിളിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല കവർച്ച; രണ്ടംഗ സംഘം അറസ്റ്റിൽ

പ്രകാശ് ചന്ദ്രശേഖർ

ആലുവ:മോട്ടോർ സൈക്കിളിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല കവർച്ച നടത്തുന്ന സംഘം പിടിയിൽ.സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല കവർച്ച ചെയ്യുന്ന രണ്ടംഗ സംഘത്തെ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു.മാവേലിക്കര കല്ലുവെട്ടാംകുടി വീട്ടിൽ ഉണ്ണികൃഷ്ണനും, കൊല്ലം 'പെരിനാട് കൊച്ചിയത്ത് പണയിൽ വിട്ടിൽ 

കാവനാട് ശശി എന്നു വിളിക്കന്ന ശശിയും ആണ് പിടിയിലായത്. ഇവർ ആലപ്പുഴ,ത്രീശൂർ, എറണാകുളം, ഇടുക്കി, കൊല്ലം ജില്ലകളിൽ 10 ഓളം കേസുകളിൽ പ്രതികളാണെന്ന് പൊലീസ് കണ്ടെത്തി.

വടക്കേക്കര പാലിയം ഭാഗത്ത് നടത്തിയ മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവർ പിടിയിലായെതെന്ന് റൂറൽ എസ്‌പികെ.കാർത്തിക് അറിയിച്ചു.പ്രതികൾ ജയിലിൽ വച്ച് പരിചയപ്പെട്ടാണ് കവർച്ചകൾ ആസൂത്രണം ചെയ്തത്.കൊല്ലം കാവനാട് ഭാഗത്ത് നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പ്രതികൾ കവർച്ച നടത്തി വന്നത്‌റൂറൽ എസ്‌പി യുടെ നിർദേശപ്രകാരം ഡി വൈ എസ് പി. വേണു,വടക്കേക്കര എസ്‌ഐ ടി.വി ഷിബു,എസ്‌ഐ സോണി മത്തായി തുടങ്ങിയവർ ചേർന്നുള്ള സംലമാണ് പ്രതികള പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP