Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വളർത്തുനായയെ രക്ഷിക്കാൻ യുവതി സാരിയിൽ തൂങ്ങി കിണറ്റിൽ ഇറങ്ങി; യുവതിയെ ഫയർഫോഴ്സ് എത്തി തിരികെ കയറ്റി

വളർത്തുനായയെ രക്ഷിക്കാൻ യുവതി സാരിയിൽ തൂങ്ങി കിണറ്റിൽ ഇറങ്ങി; യുവതിയെ ഫയർഫോഴ്സ് എത്തി തിരികെ കയറ്റി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വളർത്തുനായയെ രക്ഷിക്കാൻ സാരികൾ കൂട്ടിക്കെട്ടി കിണറ്റിൽ ഇറങ്ങിയ യുവതിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന. തിരുവനന്തപുരം വിളപ്പിൽശാല കുണ്ടാമൂഴിയിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. വളർത്തുനായ കിണറിൽ വീണതോടെയാണ് കുണ്ടാമൂഴി കുന്നത്തുവീട്ടിൽ വാടകയ്ക്കു താമസിക്കുന്ന പാർവതി(25) സാഹസികമായി കിണറിലിറങ്ങിയത്.

ണ്ട് സാരി കൂട്ടിക്കെട്ടി ഇതിൽ പിടിച്ച് പാർവതി കിണറ്റിലിറങ്ങിയത്. സാഹസിക നീക്കത്തിലൂടെ നായയെ രക്ഷിച്ച യുവതി പക്ഷേ കിണറിൽ അകപ്പെട്ട് പോവുകയായിരുന്നു. കിണറിൽ നിന്നും തിരികെ കയറാനുള്ള ശ്രമത്തിനിടയിൽ പാർവതി സാരിയിൽനിന്നുള്ള പിടിവിട്ട് കിണറ്റിൽ വീണു. വീഴ്ചയിൽ കാലിനും കൈക്കും പരിക്കേൽക്കുകയും ചെയ്തു. ഇതോടെ പിന്നീട് തിരികെ കയറാനായില്ല. പിന്നാലെയാണ് അഗ്‌നി രക്ഷാ സേനയുടെ സഹായം തേടിയത്.

കാട്ടാക്കടയിൽനിന്ന് അഗ്നിരക്ഷാസേനയെത്തുമ്പോൾ കിണറ്റിലെ പമ്പുസെറ്റിന്റെ പൈപ്പിൽ പിടിച്ചുകിടക്കുകയായിരുന്നു യുവതി. തുടർന്ന് ഫയർമാൻ മഹേന്ദ്രൻ കിണറ്റിലിറങ്ങി യുവതിയെ കരകയറ്റുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മുരുകൻ, ഉദ്യോഗസ്ഥരായ അനിൽകുമാർ, ബിജു, വിനുമോൻ, സജീവ്രാജ് എന്നിവർ രക്ഷാദൗത്യത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP