Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്തു വയസ്സുള്ള മകനെയും കൂട്ടി തിരൂരിലെ മാതാവ് വീടുവിട്ടു പോയി; ചാവക്കാടുള്ള യുവാവിനേയും കാണാനില്ലെന്ന് പരാതി; രണ്ട് തിരോധാനങ്ങളും തമ്മിൽ ബന്ധമെന്ന് ആരോപിച്ചു യുവതിയുടെ വീട്ടുകാർ

പത്തു വയസ്സുള്ള മകനെയും കൂട്ടി തിരൂരിലെ മാതാവ് വീടുവിട്ടു പോയി; ചാവക്കാടുള്ള യുവാവിനേയും കാണാനില്ലെന്ന് പരാതി; രണ്ട് തിരോധാനങ്ങളും തമ്മിൽ ബന്ധമെന്ന് ആരോപിച്ചു യുവതിയുടെ വീട്ടുകാർ

ജംഷാദ് മലപ്പുറം

മലപ്പുറം: പത്തു വയസ്സുള്ള മകനേയും അമ്മയേയും മിനിഞ്ഞാന്ന് രാവിലെ ഏഴു മുതൽ കാണാനില്ലെന്ന് തിരൂർ പൊലീസിൽ പരാതി ലഭിച്ചു.ആലത്തിയൂർ പൊറ്റൊടിയിലെ കപ്പട്ടാകത്ത് മുഹമ്മത് റാഫിയുടെ ഭാര്യ ഷെറീന മകൻ റിഷാൻ എന്നിവരെയാണ് കാണാതായത്.ഇവരെ കണ്ടെത്തുന്നവർ തിരൂർ സിഐ.9497987166 എന്ന നമ്പറിലോ എസ്‌ഐ.9497980683 എന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

അതേ സമയം ചാവക്കാടുള്ള യുവാവിനേയും കാണാനില്ലെന്ന് പരാതി ചാവക്കാട് പൊലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ട്. ഈരണ്ടുകേസും തമ്മിൽ ബന്ധമുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. ചാവക്കാട് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തിരൂർ പൊലീസിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു.

ചാവക്കാടുള്ഐള യുവാവുമായി യുവതിക്കു ബന്ധമുണ്ടായിരുന്നുവെന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങൾ വീട്ടുകാർ നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP