Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലമലയിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത് ഭർത്താവിനൊപ്പം ട്രക്കിങ് പരിശീലനത്തിന് പോയ യുവതി; അപകടം സംഭവിച്ചത് ഭർത്താവിനും സംഘത്തിനും ഒപ്പം കാടുകയറുമ്പോൾ കാട്ടാനയുടെ മുന്നിൽപെട്ട സംഘം ചിതറി ഓടുന്നതിനിടെ

പാലമലയിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത് ഭർത്താവിനൊപ്പം ട്രക്കിങ് പരിശീലനത്തിന് പോയ യുവതി; അപകടം സംഭവിച്ചത് ഭർത്താവിനും സംഘത്തിനും ഒപ്പം കാടുകയറുമ്പോൾ കാട്ടാനയുടെ മുന്നിൽപെട്ട സംഘം ചിതറി ഓടുന്നതിനിടെ

സ്വന്തം ലേഖകൻ

കോയമ്പത്തൂർ: പാലമലയിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത് ഭർത്താവിനൊപ്പം ട്രക്കിങ് പരിശീലനത്തിന് പോയ മലയാളി യുവതി. ഭർത്താവനും എട്ടംഗ സംഘത്തിനും ഒപ്പം ട്രക്കിങ് പരിശീലനത്തിന് പോയ ഗണപതി മാനഗറിൽ വ്യാപാരിയായ ഒറ്റപ്പാലം പാലപ്പുറം 'കീർത്തി' വീട്ടിൽ പ്രശാന്തിന്റെ ഭാര്യ ആലത്തൂർ പുതിയങ്കം സ്വദേശിനി ഭുവനേശ്വരിയാണ് (40) മരിച്ചത്. കാട്ടാനയെ കണ്ട് സംഘം ചിതറി ഓടുന്നതിനിടെ ഒറ്റപ്പെട്ട ഭുവനേശ്വരിയെ ആന ആക്രമിക്കുക ആയിരുന്നു.

ഇന്നലെ രാവിലെ ഭർത്താവടങ്ങുന്ന എട്ടംഗ സംഘത്തിനൊപ്പമാണ് ഭുവനേശ്വരി കവുണ്ടംപാളയത്തിനു സമീപം പാലമല വനപ്രദേശത്തേക്കു ട്രെക്കിങ് പരിശീലനത്തിനു പുറപ്പെട്ടത്. ഏഴരയോടെ പാലമല അടിവാരത്തുനിന്ന് പാലമല കുഞ്ചൂർ റോഡിലെ പശുമണിയിലെത്തിയപ്പോൾ സംഘം കാട്ടാനയ്ക്ക് മുന്നിൽപ്പെട്ടു. സംഘാംഗങ്ങൾ ചിതറി ഓടിയപ്പോൾ ഒറ്റപ്പെട്ട ഭുവനേശ്വരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു.

പ്രശാന്തും സംഘവും വിവരമറിയിച്ചതിനെ തുടർന്ന് വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പെരിയനായ്ക്കൻപാളയം പൊലീസ് ഭുവനേശ്വരിയുടെ മൃതദേഹം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഭുവനേശ്വരിയും സംഘവും അനുമതിയില്ലാതെയാണു വനത്തിലേക്കു ട്രെക്കിങ്ങിനു പോയതെന്ന് വനം ഉദ്യാഗസ്ഥർ പറഞ്ഞു. 15 വർഷമായി ശരവണംപട്ടി ശങ്കര നേത്രാശുപത്രിയിൽ അഡിമിനിസ്‌ട്രേറ്റിവ് ഓഫിസറാണ് ഭുവനേശ്വരി. മക്കൾ: നവനീത്, നവ്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP