Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്വേഷണം പുരോഗമിക്കട്ടെ, തെളിവുകൾ സംസാരിക്കട്ടെ, സത്യം പുറത്തു വരട്ടെ, കണ്ണും കാതും തുറന്നു വച്ച് ഞങ്ങൾ ഇവിടെയുണ്ട്...; ദിലീപിന്റെ അറസ്റ്റിൽ പ്രതികരണവുമായി ചലച്ചിത്രമേഖലയിലെ വനിത സംഘടന; ദൈവത്തിന് നന്ദി പറഞ്ഞ് നടിയുടെ കുടുംബം

അന്വേഷണം പുരോഗമിക്കട്ടെ, തെളിവുകൾ സംസാരിക്കട്ടെ, സത്യം പുറത്തു വരട്ടെ, കണ്ണും കാതും തുറന്നു വച്ച് ഞങ്ങൾ ഇവിടെയുണ്ട്...; ദിലീപിന്റെ അറസ്റ്റിൽ പ്രതികരണവുമായി ചലച്ചിത്രമേഖലയിലെ വനിത സംഘടന; ദൈവത്തിന് നന്ദി പറഞ്ഞ് നടിയുടെ കുടുംബം

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ പ്രമുഖ നടൻ ദിലീപ് അറസ്റ്റിലായതോടെ പ്രതികരണവുമായി ചലച്ചിത്രമേഖലയിലെ വനിത സംഘടനയായ്യ വിമൻ ഇൻ സിനിമ കളക്ടീവ് രംഗത്തെത്തി. സഹപ്രവർത്തകയ്ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും സർക്കാരിലും അന്വേഷണത്തിലും വിശ്വാസമുണ്ടെന്നും വിമൻ ഇൻ സിനിമ കളക്ടീവ് വ്യക്തമാക്കി.

ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവർത്തകയ്ക്ക് നീതി ലഭിക്കാനാണ് വിമൻ ഇൻ സിനിമ കളക്ടീവ് ആഗ്രഹിക്കുന്നത്. ഈ കേസന്വേഷണം തുടക്കം മുതലേ ഗൗരവത്തിലെടുത്ത് ഇത്രത്തോളം എത്തിച്ച പൊലീസിലും ഗവൺമെന്റിലും തുടർന്നും ഞങ്ങൾ വിശ്വസിക്കുന്നു. അന്വേഷണം പുരോഗമിക്കട്ടെ. തെളിവുകൾ സംസാരിക്കട്ടെ, സത്യം പുറത്തു വരട്ടെ. കണ്ണും കാതും തുറന്നു വച്ച് ഞങ്ങൾ ഇവിടെയുണ്ട്... പോരാടുന്നവൾക്ക് പ്രതിരോധം തീർത്തു കൊണ്ട് ഈ സമരത്തിനൊരു അന്ത്യമുണ്ടാകും വരെ. ഇത് പിന്നാലെ വരുന്നവരുടെ അഭിമാന പോരാട്ടം കൂടിയാണ്.

അതേസമയം നടിയുടെ അറസ്റ്റിൽ പ്രതികരണവുമായി നടിയുടെ കുടുംബം രംഗത്തെത്തി. ദൈവത്തിന് നന്ദി പറയുന്നതായി ഇരയാക്കപ്പെട്ട നടിയുടെ സഹോദരൻ പറഞ്ഞു. ദൈവത്തിന്റെ കൈ പതിഞ്ഞ ഈ കേസിന്റെ സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ജയദേവന്റെ പ്രതികരണം. നീതി കിട്ടുമെന്ന് ഞങ്ങൾക്കുറപ്പുണ്ടായിരുന്നു . അതുകൊണ്ടു മാത്രമാണ് കേസ് സിബിഐയ്ക്ക് വിടണമെന്ന് പലരും പറഞ്ഞപ്പോഴും കേരളാ പൊലീസിൽ വിശ്വാസമർപ്പിച്ച് ഞങ്ങൾ ഉറച്ചു നിന്നതെന്നും ജയദേവൻ പറഞ്ഞു.

അതിനിടെ പൊലീസിന്റെ കൈയിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസിൽ ചലച്ചിത്രതാരം ദിലീപിനെ അറസ്റ്റ് ചെയ്തതെന്ന് ഡിജിപി ലോക്നാഥ് ബഹ്റ വ്യക്താക്കി. ദിലീപിന്റെ അറസ്റ്റ് ഈ കേസിന്റെ അവസാനമല്ല, തുടരന്വേഷണത്തിനായി കൂടുതൽ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ബഹ്റ പറഞ്ഞു.

മുന്നോട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ ഇനിയും ചോദ്യം ചെയ്യേണ്ടതായിട്ടുണ്ട്. ഇപ്പോൾ കൈയിലുള്ള തെളിവുകളിലൂടെ കൂടുതൽ തെളിവുകൾ ലഭിക്കാനും അവ പരസ്പരം കൂട്ടിച്ചേർക്കാനും ദിലീപിനെ കസ്റ്റഡിയിൽ ലഭിച്ചേ മതിയാകൂവെന്നും ഡജിപി വ്യക്തമാക്കി. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാൽ കേസിനെയോ ദിലീപിന്റെ അറസ്റ്റിനെയോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു പറയാനാവില്ലെന്നും ബെഹ്റ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഇനി ആരെയൊക്കെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് അറിയില്ല. ദിലീപിനെ ചോദ്യം ചെയ്യുമ്പോൾ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അടുത്ത അറസ്റ്റ്. കൃത്യമായ നിയമനടപടികളുടെ അടിസ്ഥാനത്തിലായിരിക്കും കേസിന്റെ മുന്നോട്ടുള്ള പോക്കെന്നും ഡിജിപി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP