Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് ദിവസം മുമ്പ് പനിയെ തുടർന്ന് ആശുപത്രിയൽ പ്രവേശിപ്പിച്ച വീട്ടമ്മ ചികിത്സക്കിടെ മരിച്ചു; ചികിത്സയിലെ പാളിച്ചയെന്ന് ആരോപിച്ചു ബന്ധുക്കളും നാട്ടുകാരും കല്ലമ്പാറയിലെ ശിഫാ ആശുപത്രിക്കെതിരെ രംഗത്തെത്തിയതോടെ സംഘർഷം; അസ്വഭാവിക മരണത്തിന് കേസെടുത്തു പൊലീസ്

മൂന്ന് ദിവസം മുമ്പ് പനിയെ തുടർന്ന് ആശുപത്രിയൽ പ്രവേശിപ്പിച്ച വീട്ടമ്മ ചികിത്സക്കിടെ മരിച്ചു; ചികിത്സയിലെ പാളിച്ചയെന്ന് ആരോപിച്ചു ബന്ധുക്കളും നാട്ടുകാരും കല്ലമ്പാറയിലെ ശിഫാ ആശുപത്രിക്കെതിരെ രംഗത്തെത്തിയതോടെ സംഘർഷം; അസ്വഭാവിക മരണത്തിന് കേസെടുത്തു പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ഫറോക്ക്: ചികിത്സക്കിടെ വീട്ടമ്മ മരിക്കാനിടയായ സംഭവത്തിൽ കല്ലംമ്പാറ ശിഫാ ആശുപത്രിയിൽ സംഘർഷം. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. 

കരുവൻ തിരുത്തി പൊന്നേം പറമ്പത്ത് പനോളിൽ പരേതനായ സിദ്ദാർത്ഥന്റെ ഭാര്യ ഗംഗാദേവി (54) ആണ് ചികിത്സക്കിടെ ആശുപത്രിയിൽ മരണപ്പെട്ടത്. ചികിത്സയിലെ പിഴവാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലെത്തി.

സംഘർഷത്തെ തുടർന്ന് വൻ പൊലീസ് സന്നാഹം ആശുപത്രിയിലെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. ഇൻക്വസ്റ്റ് നടത്തി വൈകുന്നേരം 6.30ന് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് ദിവസം മുമ്പാണ് പനിയെ തുടർന്ന് വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച നാലരയോടെയാണ് മരണപ്പെട്ടത്. പരിശോധിച്ച മൂന്ന് ഡോക്ടർമാരും മരണ കാരണം സംബന്ധിച്ച് പരസ്പര വിരുദ്ധമായി സംസാരിച്ചതായും ചികിത്സയിലെ പാളിച്ചയാണ് മരണത്തിൽ കലാശിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. ഇതു സംബന്ധിച്ച് ഫറോക്ക് പൊലീസിൽ പരാതി നൽകി.

സംഘർഷത്തെ തുടർന്ന് ബേപ്പൂർ സിഐ. എം.കെ. സന്തോഷ് കുമാർ, ഫറോക്ക് എസ്‌ഐ, കെ. മുരളീധരൻ, എസ്‌ഐ. ജയിംസ്, ബേപ്പൂർ എസ്‌ഐ. റനീഷ് കെ. ഹാരിസ്, എന്നിവർ ആശുപത്രിയിലെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഗംഗാദേവിയുടെ മക്കൾ: ഗിജിത്ത്, സജിത്ത്, ജിനീഷ, മരുമക്കൾ: അജിന്ദ്രൻ , ബിന്ദ്യ, ജിംഷ
സഹോദരങ്ങൾ: ചന്ദ്രൻ , രവി, മനോഹരൻ, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP