Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സത്രീകൾക്ക് പ്രശ്നങ്ങൾ ഫോണിലൂടെ അറിയിക്കാം; അപ്പപ്പോൾ നടപടിയെന്ന് വനിതാ കമ്മീഷൻ

സത്രീകൾക്ക് പ്രശ്നങ്ങൾ ഫോണിലൂടെ അറിയിക്കാം; അപ്പപ്പോൾ നടപടിയെന്ന് വനിതാ കമ്മീഷൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഫോണിലൂടെ അറിയിക്കാൻ സൗകര്യമൊരുക്കി കേരള വനിതാ കമ്മിഷൻ. കമ്മിഷൻ ഏർപ്പെടുത്തിയിട്ടുള്ള കൗൺസലർമാർ ഫോണിലൂടെ പരാതികൾ കേൾക്കും. അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്യേണ്ട കേസുകൾ, കമ്മിഷൻ അംഗങ്ങൾ നേരിട്ട് കേൾക്കേണ്ട കേസുകൾ എന്നിവയ്ക്ക് അപ്പപ്പോൾതന്നെ നടപടി ഉണ്ടാകുമെന്ന് എംസി ജോസഫൈൻ പറഞ്ഞു.

കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പരമാവധി സമ്പർക്കം ഒഴിവാക്കേണ്ടത് അനിവാര്യമായതിനാലാണ് വനിതാ കമ്മിഷൻ ഈ സൗകര്യം വീണ്ടും ഒരുക്കുന്നതെന്ന് ചെയർപേഴ്സൺ എം.സി.ജോസഫൈൻ പറഞ്ഞു.

ടെലഫോൺ നമ്പറുകൾ ചുവടെ

തിരുവനന്തപുരം 9495124586, 9447865209
കൊല്ലം 99957 18666, 94951 62057, 94470 63439
പത്തനംതിട്ട 9847528017
ആലപ്പുഴ 9446455657
കോട്ടയം 94965 72687, 80754 99480
ഇടുക്കി 9645733967, 7025148689
എറണാകുളം 9495081142, 9746119911
തൃശ്ശൂർ 9526114878, 9539401554
പാലക്കാട് 7907971699
മലപ്പുറം 7736152307
കോഴിക്കോട് 9947394710
വയനാട് 9745643015, 9496436359
കണ്ണൂർ 73565 70164
കാസർഗോഡ് 9539504440, 9072392951.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP