Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോഷണക്കേസിൽ മുപ്പത്തൊമ്പതുകാരിയായ തൃശൂർ സ്വദേശിനി അറസ്റ്റിൽ; പിടിയിലായത് ചികിത്സയ്ക്ക് ആശുപത്രിയിൽനിന്നു പണം വാങ്ങി നല്കാമെന്നു പറഞ്ഞ് ആഭരണങ്ങളും പണവുമായി കടന്ന കേസിൽ

മോഷണക്കേസിൽ മുപ്പത്തൊമ്പതുകാരിയായ തൃശൂർ സ്വദേശിനി അറസ്റ്റിൽ; പിടിയിലായത് ചികിത്സയ്ക്ക് ആശുപത്രിയിൽനിന്നു പണം വാങ്ങി നല്കാമെന്നു പറഞ്ഞ് ആഭരണങ്ങളും പണവുമായി കടന്ന കേസിൽ

എടപ്പാൾ: യുവതിയെ ക്ലോറോഫോം മണപ്പിച്ചു മയക്കി പണവും ആഭരണവും കവർന്നെന്ന കേസിൽ മുപ്പത്തൊമ്പതുകാരിയായ തൃശൂർ സ്വദേശിനി അറസ്റ്റിൽ. തൃശൂർ അന്തിക്കാട് സ്വദേശിനി ഓമന(39) ആണ് അന്തിക്കാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

എടപ്പാളിൽ നിന്നും നെല്ലിശ്ശേരിയിലെ വീട്ടിലേക്ക് പോകുകയായിരുന്ന തന്നെ ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തി ഓട്ടോയിൽ കയറ്റുകയും മാലയും വളയും കവർന്ന ശേഷം വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു എന്നതായിരുന്നു യുവതി നല്കിയ പരാതി. അന്നു തന്നെ കുറ്റിപ്പുറത്തും സമാനസംഭവം നടന്നിരുന്നു. തുടർന്ന് കുറ്റിപ്പുറം പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്.

എടപ്പാളിൽ നടന്ന മോഷണത്തിലും ഇവർ തന്നെയാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതേസമയം പരാതിക്കാരി നല്കിയ മൊഴി പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. പൊലീസിന്റെ കൂടുതൽ അന്വേഷണത്തിൽ ബോധം കെടുത്തിയല്ല മോഷണമെന്നു വ്യക്തമായി.

വെള്ളിയാഴ്ച വൈകിട്ട് നെല്ലിശ്ശേരിയിലെ വീട്ടിലേക്ക് പോകാൻ ബസ് കാത്തുനിന്ന പരാതിക്കാരിയെ ആശുപത്രി ജീവനക്കാരിയാണെന്നു പറഞ്ഞ് പരിചയപെട്ട ഓമന അസുഖ വിവരങ്ങൾ അന്വേഷിക്കുകയും ചികിത്സക്കായി ആശുപത്രിയിൽ നിന്നും പണം ലഭിക്കുമെന്നറിയിക്കുകയും ചെയ്തു.

തുടർന്ന് ഇരുവരും ആശുപത്രിയിലെത്തുകയും ഓമന പൂരിപ്പിച്ച് നൽകിയ അപേക്ഷ നൽകാൻ ആവശ്യപടുകയും ചെയ്തു.അപേക്ഷ നൽകുമ്പോൾ പാവപെട്ടതായി തോന്നിക്കാൻ സ്വർണ്ണാഭരണങ്ങൾ ഊരി കവറിലാക്കി പുറത്തുവെക്കാൻ ആവശ്യപെടുുകയും ചെയ്തു. അപേക്ഷ നൽകാൻ അകത്ത് കയറിയ സമയം ഓമന സ്വർണ്ണവുമായി മുങ്ങി. മോഷ്ടിച്ച സ്വർണം ആലുവയിലെ പഴയ സ്വർണം വാങ്ങുന്ന വ്യാപാരിക്ക് വിറ്റതായി പൊലീസ് അന്യേഷണത്തിൽ വ്യക്തമായി.

വടക്കൻ കേരളത്തിൽ പലരീതിയിൽ ഓമന മോഷണം നടത്തിയതായി സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. ഓമനക്കെതിരെ അങ്കമാലി സ്റ്റേഷനിൽ അഞ്ചോളം കേസുകൾ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP