Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എസി മൊയ്ദീനെതിരെ നാമജപ പ്രതിഷേധവുമായി യുവതികൾ; ചടങ്ങിനെത്തിയ സ്ത്രീകളെ പ്രതിഷേധിക്കാനും പ്രേരിപ്പിച്ചു; സംഘപരിവാർ ആഹ്വാനം അനുസരിച്ച് എത്തിയ യുവതികളെ കൂക്കി ഓടിച്ച് സദസ്സിലുണ്ടായിരുന്ന സ്ത്രീകൾ; അവര് പൊയ്‌ക്കോളും ആരോ നിർബന്ധിച്ച് പറഞ്ഞയച്ചതാണെന്നും പ്രതികരിച്ച് മന്ത്രി

എസി മൊയ്ദീനെതിരെ നാമജപ പ്രതിഷേധവുമായി യുവതികൾ; ചടങ്ങിനെത്തിയ സ്ത്രീകളെ പ്രതിഷേധിക്കാനും പ്രേരിപ്പിച്ചു; സംഘപരിവാർ ആഹ്വാനം അനുസരിച്ച് എത്തിയ യുവതികളെ കൂക്കി ഓടിച്ച് സദസ്സിലുണ്ടായിരുന്ന സ്ത്രീകൾ; അവര് പൊയ്‌ക്കോളും ആരോ നിർബന്ധിച്ച് പറഞ്ഞയച്ചതാണെന്നും പ്രതികരിച്ച് മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാമജപ പ്രതിഷേധം നടത്താനെത്തിയ സ്ത്രീകളെ കുക്കി വിളിച്ച് സദസ്സിലുണ്ടായിരുന്ന സ്ത്രീകൾ. സഹകരണ മന്ത്രി എസി മൊയ്ദീൻ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ ആയിരുന്നു വേദിയിലുണ്ടായിരുന്ന അഞ്ച് യുവതികൾ പ്രതിഷേധവുമായി എത്തയത്. സദസ്സിലുണ്ടായിരുന്ന സ്ത്രീകളോട് ഇവർ നാമജപ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്‌തെങ്കിലും ആരും പങ്കെടുത്തില്ലെന്ന് മാത്രമല്ല കൂക്കി വിളിച്ചാണ് ഇവരെ ഓടിച്ചത്. ഇത് ഇവർക്ക് വലിയ നാണക്കേടായി മാറുകയും ചെയ്തു. സദസ്സിൽ നിന്നും നാണംകെട്ടാണ് പ്രതിഷേധക്കാർ മടങ്ങിയത്. കാട്ടാക്കട വീരണകാവിൽ മന്ത്രി പങ്കെടുത്ത ചടങ്ങിലാണ് സംഭവമുണ്ടായത്.

അഞ്ച് സ്ത്രീകളാണ് മന്ത്രിക്കെതിരെ പ്രതിഷേധവുമായി വേദിയിലേക്ക് വന്നത്.എ.സി മൊയ്തീൻ പ്രസംഗിക്കാൻ തുടങ്ങുമ്പോഴായിരുന്നു ഇവരുടെ നാമജപ പ്രതിഷേധം. സ്വാമിയെ അയ്യപ്പോ എന്ന് വിളിച്ചു കൊണ്ടാണ് സ്ത്രീകൾ വേദിയിലേക്ക് വന്നത്. ഇവർ സദസിലുണ്ടായിരുന്നവരെയും നാമജപം ചൊല്ലാൻ പ്രേരിപ്പിച്ചു. പക്ഷേ അവിടെയുണ്ടായിരുന്ന സ്ത്രീകൾ ഇവരെ കൂക്കി വിളിക്കുകയായിരുന്നു.ഇതോടെ ഇവർ മടങ്ങിപ്പോയി. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങുകളിൽ നാമജപ പ്രതിഷേധം നടത്താൻ സംഘപരിവാർ സംഘടനകളുടെ ആഹ്വാനം ഉണ്ട്.

സംഘപരിവാർ ആഹ്വാനം അനുസരിച്ച് എത്തുന്ന പ്രതിഷേധക്കാർക്ക് പക്ഷേ ഒരു ഗുണവും ഉണ്ടാക്കാൻ സാധിക്കുന്നില്ലെന്നും ഈ വിഷയത്തിലെ ഇരട്ടത്താപ്പ് ജനം മനസ്സിലാക്കിയതിനാലാണ് ഇത്തരം ആഹ്വാനം അനുസരിച്ച് എത്തുന്നവരെ ജനം തന്നെ കൂക്കി ഓടിക്കുന്നത് എന്ന വിലയിരുത്തലിലാണ് ഇടത്പക്ഷം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP