Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; കൊച്ചിയിൽ യുവാവ് അറസ്റ്റിൽ; അതിക്രമം വാക്സിൻ എടുത്ത് മടങ്ങുന്നതിനിടെ

ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; കൊച്ചിയിൽ യുവാവ് അറസ്റ്റിൽ; അതിക്രമം വാക്സിൻ എടുത്ത് മടങ്ങുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വാക്സീനെടുത്തു മടങ്ങുകയായിരുന്ന യുവതിക്കു നേരെ ബസിൽ ലൈംഗിക അതിക്രമത്തിനു ശ്രമിച്ച യുവാവ് അറസ്റ്റിൽ. കുട്ടമശേരി ചെറുപറമ്പിൽ വീട്ടിൽ ലുക്കുമാനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

ആലുവ താലൂക്ക് ആശുപത്രിയിൽ നിന്നു വാക്സീനെടുത്തു വീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്.യുവതി ബഹളം വച്ചതിനെ തുടർന്നു ദേശത്ത് ഇറങ്ങിയ ഇയാൾ എയർപോർട്ട് ഭാഗത്തേക്കുള്ള ടാക്സി കാറിൽ കയറിപ്പോയി. ഈ ഭാഗത്തേക്കു പോയ കാറുകൾ കേന്ദീകരിച്ചു നടന്ന അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ആലുവ മാർക്കറ്റിലേയ്ക്കു മാംസത്തിനുള്ള പോത്തുകളെ വിതരണം ചെയ്തിരുന്ന ആളാണ് ലുക്കുമാൻ. ആലുവ മാർക്കറ്റിൽ വച്ചാണ് ഇയാൾ പൊലീസ് പിടിയിലായത്. എസ്ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP