Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

എം.ഡി.എം.എയുമായി യുവതി പൊലീസ് പിടിയിൽ; പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ആൺസുഹൃത്ത് ഓടി രക്ഷപ്പെട്ടു

എം.ഡി.എം.എയുമായി യുവതി പൊലീസ് പിടിയിൽ; പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ആൺസുഹൃത്ത് ഓടി രക്ഷപ്പെട്ടു

മറുനാടൻ ഡെസ്‌ക്‌

തൃക്കാക്കര: എം.ഡി.എം.എയുമായി കഴക്കൂട്ടം സ്വദേശിനി പിടിയിൽ. കഴക്കൂട്ടം പറക്കാട്ടുവീട്ടിൽ അഞ്ജുകൃഷ്ണയെയാണ് (29) മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി നാർക്കോട്ടിക് സെല്ലും തൃക്കാക്കര പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. യുവതി താമസിച്ചിരുന്ന തൃക്കാക്കര ഉണിച്ചിറ മോളത്ത് റോഡിലെ അപ്പാർട്ട്മെന്റിലെ കെട്ടിടത്തിന്റെ ഡൈനിങ് ഹാളിൽ നിന്ന് 55.98 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

അതേസമയം പൊലീസിനെ കണ്ടതോടെ സുഹൃത്ത് സമീർ ഓടിരക്ഷപ്പെട്ടു. നാടകരംഗത്ത് പ്രവർത്തിച്ചിരുന്ന യുവതി കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് കാസർകോട് സ്വദേശിയായ സമീറിനൊപ്പം ഉണിച്ചിറയിലെ അപ്പാർട്ട്മെന്റിൽ താമസം ആരംഭിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ബംഗളൂരുവിൽ നിന്ന് മയക്ക് മരുന്നുവാങ്ങി വില്പന നടത്തിവരികയായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP