Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുരുവായൂർ ക്ഷേത്രനടയിൽ യുവതിക്കു രണ്ടാം വിവാഹം; തടയാനും തെളിവുണ്ടാക്കാനും വീഡിയോഗ്രാഫറുമായി ആദ്യ ഭർത്താവെത്തി; പൊലീസെത്തിയപ്പോൾ പുതിയ ഭർത്താവിനൊപ്പം പോകണമെന്ന് ആവശ്യപ്പെട്ടു യുവതി

ഗുരുവായൂർ ക്ഷേത്രനടയിൽ യുവതിക്കു രണ്ടാം വിവാഹം; തടയാനും തെളിവുണ്ടാക്കാനും വീഡിയോഗ്രാഫറുമായി ആദ്യ ഭർത്താവെത്തി; പൊലീസെത്തിയപ്പോൾ പുതിയ ഭർത്താവിനൊപ്പം പോകണമെന്ന് ആവശ്യപ്പെട്ടു യുവതി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രനടയിൽ യുവതി രണ്ടാം വിവാഹം നടത്തുന്നതു തടയാൻ ഭർത്താവെത്തി. തെളിവുണ്ടാക്കാൻ വീഡിയോഗ്രാഫറുമായാണ് ആദ്യ ഭർത്താവെത്തിയത്. പൊലീസെത്തിയപ്പോൾ പുതിയ ഭർത്താവിനൊപ്പം പോകണമെന്ന് ആവശ്യപ്പെടുയായിരുന്നു യുവതി.

ഞായറാഴ്ച രാവിലെയാണു സംഭവം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനിയുടെ വിവാഹം തടയാനാണ് ഭർത്താവ് എത്തിയത്. രാവിലെ കിഴക്കേനടയിലെ ദീപസ്തംഭത്തിനു സമീപം താലികെട്ടുന്നതിനിടെ ഭർത്താവ് വീഡിയോഗ്രാഫറുമായെത്തി ഭാര്യയുടെ വിവാഹം ചിത്രീകരിക്കുകയും ബഹളംവയ്ക്കുകയും ചെയ്തു.

ഇതോടെ ആൾക്കാർ കാര്യമെന്തന്നറിയാതെ തടിച്ചുകൂടി. തുടർന്ന് പൊലീസ് എത്തി ഇരുകൂട്ടരേയും ടെമ്പിൾ സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഭർത്താവുമായി ആറു വർഷമായി പിരിഞ്ഞ് കഴിയുകയായിരുന്നുവെങ്കിലും നിയമപരമായി വിവാഹമോചനം നേടിയിരുന്നില്ല. ഇവർക്ക് ഒരുമകളുമുണ്ട്. മകൾ അമ്മയ്‌ക്കൊപ്പമാണ് താമസം. ഭാര്യയുമായി പിരിയാൻ നിയമസാധുത ഉണ്ടാക്കാനായാണ് വിവാഹം വീഡിയോയിൽ പകർത്താൻ ഭർത്താവെത്തിയതെന്നു പറയുന്നു. പുതിയ ഭർത്താവിനൊപ്പം പോകാനാണ് തീരുമാനം എന്നറിഞ്ഞതോടെ പിന്നീട് പൊലീസ് ഇവരെ വിട്ടയക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP