Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജോലി സ്ഥലത്ത് വച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്ന് കാട്ടി പരാതി നൽകി അഞ്ചു മാസം പിന്നിട്ടിട്ടും പൊലീസ് തിരിഞ്ഞ് നോക്കിയില്ല; നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി ആനാരി സ്വദേശിനി; തലയിൽ രക്തസ്രാവമുണ്ടായതിനാൽ ഏഴ് ദിവസം ആശുപത്രിയിൽ കഴിഞ്ഞെന്നും യുവതി

ജോലി സ്ഥലത്ത് വച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്ന് കാട്ടി പരാതി നൽകി അഞ്ചു മാസം പിന്നിട്ടിട്ടും പൊലീസ് തിരിഞ്ഞ് നോക്കിയില്ല; നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി ആനാരി സ്വദേശിനി; തലയിൽ രക്തസ്രാവമുണ്ടായതിനാൽ ഏഴ് ദിവസം ആശുപത്രിയിൽ കഴിഞ്ഞെന്നും യുവതി

മറുനാടൻ ഡെസ്‌ക്‌

എടത്വാ: വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി ഒടുവിൽ നീതി തേടി സംസ്ഥാന മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. കഴിഞ്ഞ ഏഴ് വർഷമായി ജോലി ചെയ്തിരുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ 2018 ജൂൺ മാസം 23 ന് തനിക്ക് നേരിട്ട ശാരീരിക മാനസീക പീഡനം എടത്വാ പൊലീസിൽ അറിയിച്ചിട്ട് അഞ്ച് മാസം ആകുന്നു. നാളിതുവരെ നടപടി സ്വീകരിക്കാഞ്ഞതിനാൽ ജീവനക്കാരി നീതി തേടി സംസ്ഥാന മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരിക്കുകയാണ്. എടത്വാ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ: രതീഷ് കെ ജി, ആലപ്പുഴ ജില്ലയിൽ തലവടി കുന്തിരിക്കൽ വാലയിൽ വി സി.ചാണ്ടി എന്നിവർക്കെതിരെയാണ് ആനാരി സ്വദേശിയായ ജീവനക്കാരി പരാതി നൽകിയത്.

ജീവനക്കാരിയും സ്ഥാപന ഉടമയും മകനും കടയിൽ ഇരിക്കുമ്പോൾ വി സി.ചാണ്ടി കടയ്ക്കുള്ളിലേക്ക് പ്രവേശിച്ച് അസഭ്യം സംസാരിച്ചുകൊണ്ട് യാതൊരു കാരണവും കൂടാതെ ആക്രോശിച്ച് കൗണ്ടറിൽ ഇരുന്ന സ്ഥാപന ഉടമയെ ആക്രമിക്കുകയായിരുന്നു. സ്ഥാപന ഉടമയുടെ മകൻ നിലവിളിച്ചിട്ടും വി സി.ചാണ്ടി ആക്രമണം തുടരുകയായിരുന്നു. തുടർന്ന് മകനെയും മർദ്ദിച്ചപ്പോൾ ജീവനക്കാരി നിലവിളിച്ച് തടസ്സം പിടിക്കാൻ ശ്രമിച്ചപ്പോൾ ജീവനക്കാരിയുടെ സ്ത്രീത്വത്തെ അപമാനിക്കത്തക്ക വിധത്തിൽ അശ്ലീല ഭാഷ സംസാരിച്ചും അസഭ്യം പറഞ്ഞു കൊണ്ട് പിടലിക്ക് പിടിച്ച് തള്ളിയതുമൂലം ജീവനക്കാരി പുറകോട്ട് വീഴുകയും ചെയ്തു.നിലവിളി കേട്ട് ഓടി വന്ന ഓട്ടോ റിക്ഷ ഡ്രൈവർമാർ ആണ് മൂന്ന് പേരെയും എടത്വാ ഗവ.ആശുപത്രിയിൽ എത്തിച്ചത്.

എന്നാൽ സ്ഥാപന ഉടമയുടെ നില ഗുരുതരമാകയാൽ വണ്ടാനം മെഡിക്കൽ കോളജിൽ എത്തിച്ചു. വിദഗ്ദ്ധ പരിശോധനയിൽ തലയ്ക്കുള്ളിൽ രക്ത സ്രാവം ഉണ്ടായതിനാൽ ഏഴ് ദിവസത്തോളം അഡ്‌മിറ്റ് ആയിരുന്നു. സ്ഥാപന ഉടമയ്ക്ക് വി സി.ചാണ്ടിയിൽ നിന്നും വധഭീഷണി ഉണ്ടായിരുന്നതിനാൽ 2018 മെയ് 29 നും ജൂൺ 9 നും എടത്വാ പൊലീസിലും ജൂൺ 21 ന് ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് ജീവനക്കാരി പതിവു പോലെ കട തുറക്കാൻ എത്തിയപ്പോൾ കടയുടെ പൂട്ട് മാറ്റി മറ്റൊരു താഴ് ഇട്ടിരിക്കുന്നതായി കണ്ടു. ആധാർ കാർഡ്, പാൻ കാർഡ്, തിരിച്ചറിയൽ കാർഡ്, മൊബൈൽ ഫോൺ ഉൾപെടെ പണം അടങ്ങിയ ജീവനക്കാരിയുടെ ബാഗ് കടയ്ക്കുള്ളിൽ ആയിരുന്നു.

ഈ വിവരങ്ങൾ എല്ലാം കാണിച്ച് ജീവനക്കാരി ജൂൺ 27ന് എടത്വാ പൊലീസ് സ്റ്റേഷനിൽ ജീവനക്കാരിയുടെ സഹോദരനോടൊപ്പം നേരിട്ട് ഹാജരായി സങ്കടം ബോധിപ്പിച്ച് പരാതി നൽകിയെങ്കിലും പരാതിയുടെ ഗൗരവം കണക്കിലെടുക്കാതെ രസീത് മാത്രം കൊടുത്തു വിട്ടു. ചാണ്ടിയിൽ നിന്നും കൈപറ്റിയ സാമ്പത്തീക ലാഭം നിമിത്തം ആണ് പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുവാൻ തയ്യാർ ആകാഞ്ഞതെന്നും വി സി.ചാണ്ടിയുടെ സാമ്പത്തിക ശേഷിയും രാഷ്ട്രീയ സ്വാധീനവും മൂലം നാളിതുവരെ മൊഴി പോലും രേഖപെടുത്തുവാൻ പൊലീസ് തയ്യാറായില്ലെന്നും മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്നു.

മാത്രമല്ല വി സി.ചാണ്ടിയുടെ മകന്റെ വിവാഹത്തിന്റെ ക്ഷണക്കത്ത് പൊലീസ് സ്റ്റേഷനിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിരുന്നത് പൊലീസും വി സി.ചാണ്ടിയും തമ്മിലുള്ള അവിശുദ്ധ ബന്ധം തെളിവാക്കുന്നതായും പരാതിയിൽ പറയുന്നു. സ്ഥാപന ഉടമയുടെ വിദ്യാർത്ഥിയായ മകനെ ഉപദ്രവിച്ചതിൽ വെച്ച് ചൈൽഡ് വെൽഫയർ കമ്മിറ്റി മൊഴി രേഖപ്പെടുത്തി. ഇതിന് ശേഷം വസ്ത്ര സ്ഥാപനത്തിൽ നിന്നും മോഷ്ടിച്ച സാധനങ്ങളോടൊപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റ് അടങ്ങിയ ഫയൽ മാത്രം വി സി ചാണ്ടി കൈമാറി.

കേരള ബാലവകാശ സംരക്ഷണ കമ്മീഷനും മൊഴി രേഖപെടുത്തി. സ്ഥാപന ഉടമ നൽകിയ ഹർജിയിന്മേൽ അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരം വി സി.ചാണ്ടിക്കെതിരെ മോഷണക്കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും യാതൊരു വിധ അന്വേഷണവും നടത്തിയിട്ടില്ല. നീതിപൂർവ്വമായ അന്വേഷണം ആവശ്യപെട്ട് സ്ഥാപന ഉടമ ഹൈക്കോടതിയിൽ നല്കിയ ഹർജി ഫയലിൽ സ്വീകരിച്ച് നടപടികൾക്ക് തുടക്കമായി. കുറ്റവാളികൾക്കെതിരെ മാതൃകപരമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ ആവശ്യപെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP