Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

എറണാകുളം ആമ്പല്ലൂരിൽ യുവതിയെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഇരുവരും മുൻപ് പ്രണയത്തിലായിരുന്നെന്ന് ബന്ധുക്കൾ; മരിച്ചത് ആമ്പല്ലൂർ സ്വദേശിനി ആര്യചിറപ്പാട്ട് സൂര്യ  

മറുനാടൻ ഡെസ്‌ക്‌

മുളന്തുരുത്തി: എറണാകുളം ആമ്പല്ലൂരിൽ യുവതിയെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആമ്പല്ലൂർ സ്വദേശിനി ആര്യചിറപ്പാട്ട് സൂര്യ(26)യെയാണ് സുഹൃത്തായ അശോകിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെത്തിയ സൂര്യ മുറിയിൽ കയറി വാതിലടച്ച് തൂങ്ങിമരിച്ചെന്നാണ് അശോകിന്റെയും വീട്ടുകാരുടെയും മൊഴി.

ശനിയാഴ്ച രാവിലെ 10.30-ഓടെയാണ് യുവതി അശോകിന്റെ വീട്ടിലെത്തിയത്. തുടർന്ന് ഒന്നാം നിലയിലെ അശോകിന്റെ മുറിയിലേക്ക് പോയ സൂര്യ അവിടെ ഇരുന്നു. അശോകിന്റെ മാതാപിതാക്കളും മറ്റൊരു സ്ത്രീയും രണ്ട് പെയിന്റിങ് തൊഴിലാളികളും ഈ സമയം വീട്ടിലുണ്ടായിരുന്നു. സൂര്യയുമായി സംസാരിച്ച ശേഷം വീട്ടിലുള്ളവർ പുറത്തു പോയ സമയത്ത് സൂര്യ മുറിയുടെ വാതിലടച്ച് ഫാനിൽ ഷാൾ കെട്ടി തൂങ്ങി മരിച്ചെന്നാണ് വീട്ടുകാരുടെ മൊഴി.

വിവരമറിഞ്ഞ് മറ്റുള്ളവർ എത്തിയപ്പോൾ കട്ടിലിൽ കിടത്തിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ഫാനിൽ ഷാളുമുണ്ടായിരുന്നു. വാതിൽ തുറന്ന് യുവതിയെ നിലത്തിറക്കിയെങ്കിലും മരണം സംഭവിച്ചതിനാൽ ആശുപത്രിയിലേക്ക് കൊണ്ടുപോയില്ലെന്നാണ് വീട്ടുകാർ പറഞ്ഞത്. മുളന്തുരുത്തി പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

നേരത്തെ പി.എസ്.സി. പരിശീലന കേന്ദ്രത്തിൽ അശോകും സൂര്യയും ഒരുമിച്ച് ജോലി ചെയ്തിരുന്നു. നാല് വർഷം മുമ്പ് സൂര്യയുമായി അടുപ്പമുണ്ടായിരുന്നതായാണ് അശോകിന്റെ മൊഴി. ഡിസംബർ 15-ന് മറ്റൊരു യുവതിയുമായി ഇയാളുടെ വിവാഹവും നിശ്ചയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP