Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പതിനേഴാം വയസ്സിൽ പ്രണയത്തിലായതോടെ ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചു; വിവാഹത്തിന് മുമ്പ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

പതിനേഴാം വയസ്സിൽ പ്രണയത്തിലായതോടെ ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചു; വിവാഹത്തിന് മുമ്പ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഭർത്താവ് തന്നെ വിവാഹത്തിനുമുമ്പ് ശാരീരികമായി പീഡിപ്പിച്ചെന്ന് യുവതി പരാതി നൽകിയതോടെ യുവാവ് കുടുങ്ങി. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെ കടുത്തുരുത്തി പൊലീസ് അറസ്റ്റു ചെയ്തു. അറുന്നൂറ്റിമംഗലം സ്വദേശിയായ യുവാവാണ് സ്വന്തം ഭാര്യയെ പ്രായപൂർത്തിയാകുന്നതിന് മുമ്പ് ലൈം​ഗികമായി പീഡിപ്പിച്ചതിന് അറസ്റ്റിലായത്. പ്രണയിച്ച് വിവാഹം കഴിച്ചതിന് പിന്നാലെ ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടതോടെയാണ് യുവതി ഭർത്താവ് തന്നെ വിവാഹത്തിന് മുമ്പ് പീഡിപ്പിച്ചതായി പരാതി നൽകിയത്.

17 വയസ്സുള്ളപ്പോഴാണ് യുവതി ഇപ്പോൾ തന്റെ ഭർത്താവായ യുവാവുമായി പ്രണയത്തിലാകുന്നത്. ഇരുവരും വ്യത്യസ്ത സമുദായത്തിൽപ്പെട്ടവരായിരുന്നു. പ്രായപൂർത്തിയായപ്പോൾ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട് വിദേശത്തേക്കുപോയ യുവാവ് ഇടക്കിടെ നാട്ടിലെത്തിയെങ്കിലും യുവതിയുമായി കാര്യമായ അടുപ്പം പുലർത്തിയിരുന്നില്ല.

സമീപകാലത്ത് വിവാഹമോചനം ആവശ്യപ്പെട്ട് ഇയാൾ ഭീഷണിപ്പെടുത്തിയതോടെ പ്രായപൂർത്തിയാകുന്നതിനുമുമ്പേ ഭർത്താവ് പീഡിപ്പിച്ചിരുന്നതായി കാണിച്ച് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP