Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

വഴക്കിനിടെ സ്വയം മണ്ണെണ്ണയൊഴിച്ച മഞ്ജുവിന്റെ ശരീരത്തിലേക്ക് തീപ്പെട്ടിയുരച്ചിട്ടത് ഭർത്താവ് തന്നെ; മൂന്നാം തീയതി പൊള്ളലേറ്റ് ആശുപത്രിയിൽ എത്തിച്ച മഞ്ജു മരിക്കുന്നത് 19ന്; മൊഴി തനിക്കെതിരായതോടെ ഒളിവിൽ പോയ അശോകനെ കണ്ടെത്താനാകാതെ പൊലീസ്; കിണറ്റിൽ നിന്നും കിട്ടിയ മൃതദേഹം ജീർണിച്ചതിനാൽ തിരിച്ചറിയാനാകുന്നില്ല എന്ന് ബന്ധുക്കളും

വഴക്കിനിടെ സ്വയം മണ്ണെണ്ണയൊഴിച്ച മഞ്ജുവിന്റെ ശരീരത്തിലേക്ക് തീപ്പെട്ടിയുരച്ചിട്ടത് ഭർത്താവ് തന്നെ; മൂന്നാം തീയതി പൊള്ളലേറ്റ് ആശുപത്രിയിൽ എത്തിച്ച മഞ്ജു മരിക്കുന്നത് 19ന്; മൊഴി തനിക്കെതിരായതോടെ ഒളിവിൽ പോയ അശോകനെ കണ്ടെത്താനാകാതെ പൊലീസ്; കിണറ്റിൽ നിന്നും കിട്ടിയ മൃതദേഹം ജീർണിച്ചതിനാൽ തിരിച്ചറിയാനാകുന്നില്ല എന്ന് ബന്ധുക്കളും

മറുനാടൻ മലയാളി ബ്യൂറോ

മല്ലപ്പള്ളി: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച മഞ്ജുവിന് പൊള്ളലേറ്റത് ഭർത്താവുമായി ഉണ്ടായ വഴക്കിനിടെ. കഴിഞ്ഞ ദിവസമാണ് പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചുങ്കപ്പാറ പുളിഞ്ചുവള്ളിൽ കോളനിയിൽ മഞ്ജു(26) മരിച്ചത്. ഈ മാസം മൂന്നിനാണ് മഞ്ജുവിനെ പെള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 19ന് രാത്രിയിലാണ് മരിക്കുന്നത്.

ഭർത്താവ് രമേശനുമായി നടന്ന വഴക്കിനിടെയാണ് ഇവർക്ക് പൊള്ളലേറ്റത്. കലഹത്തിനിടെ ഇവർതന്നെ മണ്ണെണ്ണയൊഴിച്ചതായും ഭർത്താവ് തീപ്പെട്ടിയുരച്ചു തീയിട്ടെന്നും മഞ്ജു മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് ജൂലായ് ഏഴുമുതൽ രമേശനെ പൊലീസ് അന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടിയില്ല. രമേശൻ എവിടെയാണെന്ന് ആർക്കും അറിയില്ല.

അതേസമയം, കോളനിക്കു സമീപമുള്ള പുരയിടത്തിലെ കിണറ്റിൽ പത്തുദിവസത്തിൽ കൂടുതൽ പഴക്കമുള്ള ജഡം ശനിയാഴ്ച കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ കിണറിന്റെ സമീപമുള്ള വഴിയിൽ രമേശന്റെ ബൈക്ക് ഉപേക്ഷിച്ചനിലയിൽ ഉണ്ടായിരുന്നു. എന്നാൽ ഇത് രമേശന്റെ മൃതദേഹം തന്നെയാണോ എന്ന് തിരിച്ചറിയാൻ ബന്ധുക്കൾക്ക് കഴിഞ്ഞിട്ടില്ല.

റാന്നി അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തിൽ കരയ്‌ക്കെടുത്തെങ്കിലും ജീർണിച്ചതിനാൽ ആളെ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് രമേശന്റെ ബന്ധുക്കൾ പറഞ്ഞു. മരിച്ചത് ആരാണെന്ന് ശാസ്ത്രീയപരിശോധനയ്ക്കുശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന്, അന്വേഷണം നടത്തുന്ന പെരുമ്പെട്ടി എസ്‌ഐ. കെ.കവിരാജൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP