Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202120Tuesday

വിവാഹം കഴിക്കാനെത്തിയത് വാട്സാപ്പിൽ കണ്ട ആളല്ല; യുവതി വിവാഹ വേദിയിൽ നിന്നും ഇറങ്ങിപ്പോയി

വിവാഹം കഴിക്കാനെത്തിയത് വാട്സാപ്പിൽ കണ്ട ആളല്ല; യുവതി വിവാഹ വേദിയിൽ നിന്നും ഇറങ്ങിപ്പോയി

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: വരനെ കണ്ടതോടെ വിവാഹം വേണ്ടെന്ന് പറഞ്ഞ് കതിർമണ്ഡപം വിട്ട് യുവതി. ബീഹാറിലെ വെസ്റ്റ് ചമ്പാരനിലെ ബെട്ടിയാ എന്ന സ്ഥലത്താണ് സംഭവം. വിവാഹ ആലോചനയു‌ടെ സമയത്ത് വാട്സാപ്പിൽ കണ്ടയാളല്ല വിവാഹം കഴിക്കാനെത്തിയത് എന്നാരോപിച്ചാണ് യുവതി വിവാഹ വേദിവിട്ടത്. എന്ത് വന്നാലും ഇയാളെ വിവാഹം ചെയ്യില്ല എന്ന തീരുമാനത്തിലായിരുന്നു യുവതി. വധുവിന്റെ തീരുമാനത്തെ തുടർന്ന് കല്യാണം കൂടാൻ വന്നവർ എല്ലാം മടങ്ങിപ്പോവുകയും ചെയ്തു.

വിവാഹവേദിയിൽ വച്ചാണ് വധു വരനെ ആദ്യമായി നേരിട്ട് കാണുന്നത്. നേരത്തെ വാട്‌സ്ആപ്പ് വഴിയാണ് ഭാവി വരനെ യുവതി കണ്ടത്. വാട്‌സ്ആപ്പ് വഴി ഭാവി വരൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളല്ല കല്യാണത്തിന് എത്തിയതെന്ന് പറഞ്ഞായിരുന്നു യുവതിയുടെ ഇറങ്ങിപ്പോക്ക്.

വാട്‌സാപ്പിൽ ചിത്രം കാണിച്ചുകൊടുത്താണ് വിവാഹം ഉറപ്പിച്ചത്. വിവാഹത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി ബന്ധുക്കളെയും മറ്റും ക്ഷണിച്ചതായി വരൻ അനിൽകുമാർ ചൗധരിയുടെ പിതാവ് നാതു ചൗധരി അറിയിച്ചു. യുവതിയുടെ മൂത്ത സഹോദരനാണ് വധുവിനെ കൂട്ടിക്കൊണ്ടുപോയത്. പ്രദേശവാസികൾ ഇടപെട്ട് വരന്റെ ബന്ധുക്കളെ പറഞ്ഞ് മനസിലാക്കിയതോടെ പ്രശ്‌നങ്ങൾ ഉണ്ടാക്കാതെ വരന്റെ വീട്ടുകാർ ഗ്രാമത്തിലേക്ക് മടങ്ങിപ്പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP