Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇസ്രയേലിൽ ജോലി വാഗ്ദാനംചെയ്ത് 56 ലക്ഷം രൂപ തട്ടിയ കേസ്; യുവതി ബംഗളുരുവിൽ അറസ്റ്റിൽ

ഇസ്രയേലിൽ ജോലി വാഗ്ദാനംചെയ്ത് 56 ലക്ഷം രൂപ തട്ടിയ കേസ്; യുവതി ബംഗളുരുവിൽ അറസ്റ്റിൽ

ന്യൂസ് ഡെസ്‌ക്‌

കട്ടപ്പന: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് 27 പേരിൽ നിന്നും 56 ലക്ഷം രൂപ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. ചേർത്തല പനക്കൽ വീട്ടിൽ വിദ്യ പയസിനെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്.

2019 ലാണ് പണം തട്ടിയെന്ന് കാട്ടി കട്ടപ്പന സ്വദേശികൾ ഉൾപ്പെടെയുള്ളവർ യുവതിക്കെതിരെ പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതിന് തെളിവും ലഭിച്ചു.

അന്വേഷണം തുടങ്ങിയതോടെ ഇവർ വിദേശത്തേക്ക് കടന്നു. തുടർന്ന് പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വെള്ളിയാഴ്ച അബുദാബിയിൽ നിന്ന് ബംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവതിയെ കട്ടപ്പന പൊലീസ് ബംഗളൂരുവിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP