Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരാഴ്‌ച്ച മുമ്പ് മാത്രം പരിചയപ്പെട്ട ബസ് കണ്ടക്ടറുടെ കൂടെ യുവതി ഒളിച്ചോടിയത് 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച്; ഭർത്താവിന്റെ പരാതിയിൽ ലിസയേയും കാമുകൻ ജിനീഷിനേയും അറസ്റ്റ് ചെയ്ത് പൊലീസും

ഒരാഴ്‌ച്ച മുമ്പ് മാത്രം പരിചയപ്പെട്ട ബസ് കണ്ടക്ടറുടെ കൂടെ യുവതി ഒളിച്ചോടിയത് 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച്; ഭർത്താവിന്റെ പരാതിയിൽ ലിസയേയും കാമുകൻ ജിനീഷിനേയും അറസ്റ്റ് ചെയ്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ കൈകുഞ്ഞിനെ ഉപേക്ഷിച്ച് ഓരാഴ്‌ച്ച മുമ്പ് മാത്രം പരിചയപ്പെട്ട ആളിനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി ഇയ്യംകുന്ന് സ്വദേശി ചേലക്കുന്നൻ ജിനീഷ്[31], വഴിക്കടവ് വള്ളിക്കാട് വെട്ടിപറമ്പിൽ ലിസ[ 23] എന്നിവർ ആണ് വഴിക്കടവ് പൊലീസിന്റെ പിടിയിൽ ആയത്. വഴിക്കടവ് സിഐ പി. ബഷീർ, എസ്‌ഐ ബി.എസ്. ബിനു എന്നിവർ അടങ്ങിയ സംഘമാണ് ഇരിട്ടിയിൽ ഇവരെ അറസ്റ്റ് ചെയ്തത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

മൊബൈൽ ഫോണിലൂടെ ഒരാഴ്ച മുമ്പ് മാത്രം പരിചയപ്പെട്ട സ്വകാര്യ ബസ് കണ്ടക്ടറോടൊപ്പമാണ് യുവതി ഒളിച്ചോടിയത്. ലിസയുടെ കുഞ്ഞിന്റെ പ്രായം 11 മാസം മാത്രം ആണ്. ലിസയുടെ ഭർത്താവിന്റെ പരാതിയിൽ കണ്ണൂർ ഇരിട്ടിയിൽ വച്ചാണ് ലിസയെയും കാമുകൻ ജിനീഷിനെയും പൊലീസ് പിടികൂടിയത്. മമ്പാട് സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായ ലിസ, ജിനീഷ് കണ്ടക്ടറായ വഴിക്കടവ്-കോഴിക്കോട് ബസിലാണ് യാത്ര ചെയ്തിരുന്നത്.

വഴിക്കടവ് സ്വദേശിയായ ഭർത്താവ് ഈ മാസം 24 ന് കൊടുത്ത പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരം ഇരുവർക്കുമെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP