Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടിൽ നിന്ന് പള്ളിയിലേക്ക് പോകുമ്പോൾ കാട്ടുപന്നിയുടെ ആക്രമണം; കോഴിക്കോട് ഓമശ്ശേരിയിൽ 65 കാരന് പരുക്കേറ്റു

വീട്ടിൽ നിന്ന് പള്ളിയിലേക്ക് പോകുമ്പോൾ കാട്ടുപന്നിയുടെ ആക്രമണം; കോഴിക്കോട് ഓമശ്ശേരിയിൽ 65 കാരന് പരുക്കേറ്റു

ജാസിം മൊയ്തീൻ

ഓമശ്ശേരി: വീട്ടിൽ നിന്നും പള്ളിയിലേക്ക് പ്രാർത്ഥനക്കായി പോകവേ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു.കോഴിക്കോട് ഓമശ്ശേരി മങ്ങാട് മാളിയേലത്ത് കുഞ്ഞാലിയുടെ നേരെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. കുഞ്ഞാലിക്ക് 65 വയസ്സുണ്ട്.ഇന്ന് ഉച്ചക്ക് പന്ത്രണ്ടര മണിയോടെയാണ് സംഭവം.കാലിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളും പരിക്കുകളുമുണ്ട്. പരിക്കേറ്റ ഉടനെ നാട്ടുകാർ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തിര സർജറിക്കായി തിയേറ്ററിലേക്ക് മാറ്റുകയും ചെയ്തു. സർജറിക്ക് ശേഷം കുഞ്ഞാലി സുഖം പ്രാപിച്ച് വരികയാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

ഓമശ്ശേരിയിലെ ചില പ്രദേശങ്ങളിൽ ഏതാനും ആഴ്ചകളായി കാട്ടുപന്നിയുടെ അക്രമണമുണ്ടാകുന്നുണ്ട്. മുൻകാലങ്ങളിൽ കൃഷിയിടങ്ങളിൽ ഇറങ്ങി വിളകൾ നശിപ്പിക്കുകയായിരുന്നു കാട്ടുപന്നികൾ ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ മനുഷ്യരെ അക്രമക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. ഓമശ്ശേരി ശാന്തിനഗറിൽ കഴിഞ്ഞ മാസം കാട്ടുപന്നിയുടെ അക്രമണത്തിൽ ബൈക്ക് യാത്രികൻ മരണപ്പെട്ടിരുന്നു. കാട്ടുപന്നിയുടെ അക്രണമത്തിൽ നാട്ടുകാർക്കിടയിൽ കടുത്ത പ്രതിഷേധം നിലനിൽക്കുകയാണ്. കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ പുതിയ ഉത്തരവുള്ള സാഹചര്യത്തിൽ പഞ്ചായത്ത് ഇടപെട്ട് അതിന് വേണ്ട നടപടികൾ കൈകൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP