Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കത്തിപ്പടരുന്ന കാട്ടുതീയിൽ ഭയന്നു വിറച്ച് വയനാട്; വനസമ്പത്തിനെ ഇല്ലാതാകുന്ന കാട്ടുതീ വേനൽ കടുത്തതോടെ തുടർക്കഥ; വനത്തിലെ നീർച്ചാലുകളെ വരെ ഇല്ലാതാക്കുന്ന അഗ്നി വയനാടിനെ വിഴുങ്ങുമ്പോൾ

കത്തിപ്പടരുന്ന കാട്ടുതീയിൽ ഭയന്നു വിറച്ച് വയനാട്; വനസമ്പത്തിനെ ഇല്ലാതാകുന്ന കാട്ടുതീ വേനൽ കടുത്തതോടെ തുടർക്കഥ; വനത്തിലെ നീർച്ചാലുകളെ വരെ ഇല്ലാതാക്കുന്ന അഗ്നി വയനാടിനെ വിഴുങ്ങുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

പുൽപള്ളി : വേനൽ കടുത്തതോടെ കാട്ടുതീ കത്തിപ്പടരുന്നതിൽ ആശങ്കയിലാഴ്ന്നിരിക്കുകയാണ് വയനാട് ജില്ല. എന്നാൽ തീ കത്തിപ്പടരുന്നത് തടയാൻ ആരും മുൻകൈ എടുക്കാത്തതാണ് ആശങ്ക വർധിക്കുന്നതിന് മറ്റൊരു പ്രധാന കാരണം. ഇത് ഭാവിയിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ചിന്തിക്കാതെയാണ് പലരും ഈ വിപത്തിനെ ശ്രദ്ധിക്കാതെ പോകുന്നത്. നൂറ്റാണ്ടുകൾക്കൊണ്ട് പ്രകൃതി പരുവപ്പെടുത്തിയെടുത്ത ആവാസ വ്യവസ്ഥ നിമിഷങ്ങൾക്കകം കത്തിപ്പടരുന്ന തീയിൽ ഇല്ലാതാവുകയാണ്.

മഴക്കാലത്ത് പെയ്യുന്ന വെള്ളം കാട് മണ്ണിലിറക്കി വേനൽകാലത്തേക്കായി കരുതിവയ്ക്കും. ഇങ്ങനെ പ്രകൃതി സംഭവരിക്കുന്ന ജലമാണ് നദികളും പുഴകളും ഉദ്ഭവിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. ഈ ജലസംഭവരികൾ തന്നെയാണ് വരൾച്ചയിൽ നിന്നും നമ്മെ സംരക്ഷിക്കുന്നതും. എന്നാൽ മണ്ണിലേക്ക് വെള്ളത്തെ ആഗികരണം ചെയ്യാൻ സഹായിക്കുന്ന മണ്ണും കരിയിലയും ചേർന്ന ഉപരിതലമാണ് കാട്ടു തീയിൽ ഇല്ലാതാകുന്നത്.

ഇതിന് തീപിടിക്കുമ്പോൾ ജൈവമൂലകങ്ങളും സൂക്ഷ്മ ജീവികളും നിറഞ്ഞ ജൈവ ആവരണം നഷ്ടമായി മണ്ണ് വെന്ത് അതിന്റെ എല്ലാ തനിമയും കഴിവുകളും നശിക്കുന്നു. മഴ പെയ്യുമ്പോൾ തുള്ളി വെള്ളം പോലും ആഗിരണം ചെയ്യാൻ ശേഷിയില്ലാത്ത ചുടുകട്ടയായി ഉപരിതലം മാറുന്നു. ചെറിയ മഴയുണ്ടാവുമ്പോൾ തന്നെ ഉപരിതലത്തിലെ ചാരവും പൊടിഞ്ഞ മണ്ണും ഒഴുകിപോകുന്നു. ഇതാണ് കൊടും വരൾച്ചയിലേക്ക് വരെ നീങ്ങാൻ കാരണമാകുന്ന ഒന്നെന്ന് പറയുന്നത്.

മണ്ണിന്റെ ഉപരി തലത്തിലുള്ള ജീവികൾ മുതൽ മരക്കൊമ്പിലെ പക്ഷികൾ വരെ ഈ തീയിൽ വെന്ത് ഇല്ലാതാകുന്നു. രണ്ടു-മൂന്ന് വർഷം തുടർച്ചയായി കത്തുന്ന വനപ്രദേശം സർവനാശത്തെ നേരിടുന്നുവെന്നും വനമെന്ന ഗണത്തിൽ പെടുത്താൻ കഴിയില്ലെന്നും വിദഗ്ദ്ധർ പറയുന്നു. കാട്ടുതീ അന്തരീക്ഷ താപനിലയിലും കാര്യമായി വർധയുണ്ടാക്കുന്നു.ജൈവവൈവിധ്യത്തേ തന്നെ ഇല്ലാതാക്കുന്ന കാട്ടു തീ പ്രതിരോധിക്കാൻ ആദ്യം മുൻകരുതൽ എടുക്കേണ്ടത് മനുഷ്യർ തന്നെയാണ്. ഇത് വനം വകുപ്പിന്റെ ചുമതലായണെന്ന് കരുതാതെ അടുത്ത തലമുറയ്ക്കായി നമ്മുടെ സമ്പത്തിനെ സംരക്ഷിക്കാൻ ഓരോരുത്തർക്കും കടമയുണ്ടെന്ന് നാം ഓർക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP