Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടുക്കിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ചരിഞ്ഞത് സിഗരറ്റ് കൊമ്പൻ; ഷോക്കേറ്റതെന്ന് പ്രാഥമിക നിഗമനം

ഇടുക്കിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ചരിഞ്ഞത് സിഗരറ്റ് കൊമ്പൻ; ഷോക്കേറ്റതെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ

ഇടുക്കി: ബി എൽ റാവിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. സിഗരറ്റ് കൊമ്പൻ എന്ന് അറിയപ്പെടുന്ന ആനയാണ് ചരിഞ്ഞത്. ബി എൽ റാവിലെ ഏലത്തോട്ടത്തിൽ നിന്ന് നാട്ടുകാരാണ് ചെരിഞ്ഞ കാട്ടാനയെ കണ്ടെത്തിയത്. വൈദ്യുതി ലൈനിൽ നിന്നും ഷോക്ക് ഏറ്റതിനെ തുടർന്നാണെന്നാണ് പ്രാഥമിക നിഗമനം.തോട്ടത്തിന് നടുവിലൂടെ താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ നിന്നുമാണ് വൈദ്യുതി ആഘാതമേറ്റത്. വനം വകുപ്പ് അധികൃതരെത്തി മേൽ നടപടികൾ സ്വീകരിച്ചു.കഴിഞ്ഞ ഏതാനും നാളുകളായി പ്രദേശത്ത് കാട്ടന ശല്യം രൂക്ഷമാണ്.

മുമ്പ് തോട്ടം മേഖലയിലിറങ്ങിയ മൂന്ന് കാട്ടാന കൂട്ടത്തെ രണ്ട് ദിവസത്തെ പരിശ്രമത്തിലൂടെയാണ് കാടുകയറ്റിയത്. ഇന്ന് രാവിലെ അതിഥി തൊഴിലാളികൾ താമസിച്ച വീട് അരിക്കൊമ്പൻ തകർത്തിരുന്നു.കാട്ടനശല്യത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് കാട്ടാനയുടെ നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്ന് വനംവകുപ്പ് മന്ത്രി പറഞ്ഞിരുന്നു. വയനാട്ടിൽ നിന്നുള്ള ദ്രുതകർമ്മ സേന ഇന്ന് ഇടുക്കിയിലെത്തും. ചിന്നക്കനാലിലും ശാന്തൻപാറയിലുമായിരിക്കും ദ്രുതകർമ്മ സേന സന്ദർശനം നടത്തുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP