Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൊലീസിനെ ഭയന്ന് പറമ്പിൽ ഒളിപ്പിച്ചുവെച്ച വാഷ് കുടിച്ച കാട്ടാന ഫ്‌ളാറ്റായി; റബ്ബർ തൈകളും കമുകും നശിപ്പിച്ചു

പൊലീസിനെ ഭയന്ന് പറമ്പിൽ ഒളിപ്പിച്ചുവെച്ച വാഷ് കുടിച്ച കാട്ടാന ഫ്‌ളാറ്റായി; റബ്ബർ തൈകളും കമുകും നശിപ്പിച്ചു

സ്വന്തം ലേഖകൻ

കരുവാരകുണ്ട്: പൊലീസിനെ ഭയന്ന് നാട്ടുകാർ ആരോ പറമ്പിൽ ഒളിപ്പിച്ച വാഷ് കാട്ടാന കുടിച്ചു. ഫ്‌ളാറ്റായ ആന സമീപത്തെ കമുകും റബർതൈകളും നശിപ്പിക്കുകയും ചെയ്തു. ഇന്നലെ പുലർച്ചെയാണ് സംഭവം. കക്കറ വെള്ളക്കംപാടം കല്ലുവെട്ടുകുഴിയിൽ ജോസിന്റെ പറമ്പിൽ തോടിനോട് ചേർന്നാണ് ആരോ 2 കന്നാസിൽ വാഷ് ഒളിപ്പിച്ചത്. കുണ്ടോട വനത്തിൽ നിന്നെത്തിയ കാട്ടാന കന്നാസിന്റെ മൂടി തെറിപ്പിച്ചു വാഷ് കുടിക്കുകയായിരുന്നു.

പിന്നീട് കന്നാസ് തട്ടിത്തെറിപ്പിച്ചു. രാവിലെ തോട്ടത്തിൽ എത്തിയ ജോസാണ് വിവരം പൊലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് കന്നാസിൽ ബാക്കിയുണ്ടായിരുന്ന വാഷ് നശിപ്പിച്ചു. ജോസിന്റെ റബർതൈകളും സമീപത്തെ കാപ്പിൽ മുഹമ്മദിന്റെ കമുകുകളും കാട്ടാന നശിപ്പിച്ചു.

കക്കറയിലെ വ്യാജ മദ്യം നിർമ്മിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പൊലീസ് പ്രദേശത്ത് പരിശോധന നടത്തിവരികയായിരുന്നു. പൊലീസിന്റെ പിടിയിലാകുമെന്ന് ഭയന്ന് വാഷ് പറമ്പിൽ ഒളിപ്പിച്ചതാണെന്ന് സംശയിക്കുന്നു. പ്രതികൾക്കു വേണ്ടി അന്വേഷണം ഊർജിതമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP