Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കടുവയും കാട്ടുപോത്തും കാട്ടാനയും ഒപ്പം രാജവെമ്പാലകളും; ഭൂതത്താൻകെട്ടിൽ നിന്നും വടാട്ടുപാറ, ഇടമലയാർ പാതകളിലൂടെയുള്ള യാത്രക്കാർ സഞ്ചരിക്കുന്നത് ഭീതിയുടെ മുൾമുനയിലൂടെ

കടുവയും കാട്ടുപോത്തും കാട്ടാനയും ഒപ്പം രാജവെമ്പാലകളും; ഭൂതത്താൻകെട്ടിൽ നിന്നും വടാട്ടുപാറ, ഇടമലയാർ പാതകളിലൂടെയുള്ള യാത്രക്കാർ സഞ്ചരിക്കുന്നത് ഭീതിയുടെ മുൾമുനയിലൂടെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കാട്ടാനകൾ കൂട്ടത്തോടെ എത്തി മണിക്കൂറുകളോളം തമ്പടിക്കുന്നു. പാതയോരങ്ങളിൽ കാട്ടുപോത്തുകളുടെയും കടുവയുടെയും നിറ സാന്നിദ്ധ്യം.കൂടാതെ തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞ് രാജവെമ്പാലകളും.ഭൂതത്താൻകെട്ട് -വടാട്ടുപാറ ,ഭൂതത്താൻകെട്ട് -ഇടമലയാർ പാതകളിലെ യാത്രക്കാർ ഭീതിയുടെ മുൾമുനയിൽ. അടുത്തകാലത്തായി നിരവധി തവണ ആനക്കൂട്ടങ്ങൾ മാർഗ്ഗതടസ്സം സൃഷ്ടിക്കുന്നതുമൂലം ഈ പാതകളിൽ വാഹനഗതാതം തടസ്സപ്പെട്ടിട്ടുണ്ട്.

ചിലപ്പോഴോക്കെ മണിക്കൂറകൾക്ക് ശേഷമാണ് ആനക്കൂട്ടം പാതയിൽ നിന്നും പിൻവാങ്ങുന്നത്. 20 എണ്ണം വരെയുള്ള കൂട്ടമാണ് പാതകളിലേയ്ക്കിറങ്ങി വിഹരിക്കുന്നത്.വനംവകുപ്പ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പാട്ടകൊട്ടിയും പടക്കമെറിഞ്ഞും മറ്റുമാണ് ഇവയെ പാതകളിൽ നിന്നും അകറ്റുന്നത്. രാത്രി കാലങ്ങളിൽ ഇതുവഴിയുള്ള യാത്ര മരണം മുന്നിൽക്കണ്ടുള്ള ഞാണിന്മേൽക്കളിയാണെന്നാണ് നാട്ടുകാർ ചൂണ്ടികാണിക്കുന്നത്.

നിരവധി തവണ പ്രദേശവാസികൾ കാട്ടാനയുടെ ആക്രമണത്തിനിരയിട്ടുണ്ട്. വാഹനങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കൃഷിയിടങ്ങളിലെത്തി നാശനഷ്ടങ്ങൾ സൃഷ്ടിക്കുന്നതും പതിവാണ്.കഴിഞ്ഞ ദിവസം ഇടമലയാറിൽ പുഴയോരത്ത് പ്രത്യക്ഷപ്പെട്ട കാട്ടുകൊമ്പൻ മണിക്കൂറുകൾക്ക് ശേഷമാണ് പുഴ കടന്ന് വനമേഖലയിലേയ്ക്ക് മടങ്ങിയത്.

ഏതാനും ആഴ്ചകൾക്ക് മുമ്പാണ് പാതയോരങ്ങളിൽ കാട്ടുപോത്തുകളും കടുവയും പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.പലവൻപടി നിവാസിയാണ് പാതയ്ക്ക് സമീപം നിലയുറപ്പിച്ചിരുന്ന കടുവയെ ആദ്യം കാണുന്നത്. വാഹനത്തിന്റെ ശബ്ദം കേട്ടതോടെ നിമഷനേരം കൊണ്ട് കടുവ കാടിനുള്ളിലേയ്ക്ക് വലിഞ്ഞു.ഭയപ്പാട് ഉണ്ടായിരുന്നെങ്കിലും കടുവ കാടിനുള്ളിലേയ്ക്ക് പ്രവേശിക്കുന്നത് മൊബൈലിൽ പകർത്തിയാണ് ഇയാൾ യാത്ര തുടർന്നത്.പലവൻപടിയിൽ ജനവാസമേഖലയോടടുത്ത വനപ്രദേശത്താണ് കടുവയെ കണ്ടെത്തിയത്.

രണ്ട് കാട്ടുപോത്തുകൾ പാതയോരത്ത് മേയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വടാട്ടുപാറ -ഇടമലയാർ മേഖലകൾ രാജവെമ്പാലകളുടെ പ്രധാന താവളമായി മാറിക്കഴിഞ്ഞു. ഇതിനകം തന്നെ ഈ മേഖലകളിലെ വീടുകളിലും പുരയിടങ്ങളിൽ നിന്നുമായി 20-ലേറെ രാജവെമ്പാലകളെ പാമ്പുപിടുത്ത വിദഗ്ധൻ മാർട്ടിൻ മെയ്‌ക്കമാലി പിടികൂടിയിട്ടുണ്ട്.ഏഷ്യയിൽത്തന്നെ രാജവൈമ്പാലകൾ ഏറ്റവും കുടുതലുള്ളത് ഈ മേഖലയിലാണെന്ന് പഠനങ്ങളിൽ നിന്നും വ്യക്തമായതായി മാർട്ടിൻ മറുനാടനോട് വ്യക്തമാക്കി.

പാതകളിലും ജനവാസമേഖലകളിലും വന്യമൃഗശല്യം വ്യാപിച്ച സാഹചര്യത്തിൽ സർക്കാർ ഈ പ്രശനത്തിൽ അടിയന്തിരമായി ഇടപെടണമെന്നും തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാൻ ആവശ്യമായ കർമ്മപദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP