Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ഭയന്ന് ഭാര്യ തിരികെ എത്തിയില്ല; ഹൈദരാബാദിൽ യുവാവ് ആത്മഹത്യ ചെയ്തു

കോവിഡ് ഭയന്ന് ഭാര്യ തിരികെ എത്തിയില്ല; ഹൈദരാബാദിൽ യുവാവ് ആത്മഹത്യ ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: കോവിഡ് ഭയന്ന് നാട്ടിൽ പോയ ഭാര്യ തിരികെ വരാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഹൈദരാബാദിന് സമീപം കീസാറിയിൽ താമസിക്കുന്ന രാംബാബു(23)വാണ് വാടകവീട്ടിലെ ടെറസിൽ തൂങ്ങിമരിച്ചത്. ആന്ധ്രപ്രദേശ് പ്രകാസം സ്വദേശിയായ യുവാവ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നാട്ടിൽപോയ ഭാര്യയോടും കുട്ടികളോടും ഹൈദരാബാദിലേക്ക് വരാൻ ഇയാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ ഭാര്യ തിരികെവരാൻ കൂട്ടാക്കിയില്ല. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. അതേസമയം, ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സംഭവത്തിൽ കേസെടുത്തതായും പൊലീസ് പറഞ്ഞു. രാംബാബു ഒരു മാസം മുമ്പാണ് ജോലിക്കായി ഹൈദരാബാദിലെത്തിയത്. തുടർന്ന് സഹോദരനും കുടുംബത്തിനുമൊപ്പമായിരുന്നു താമസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP