Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ മഴുവിന് വെട്ടിക്കൊലപ്പെടുത്തി; മനോരോഗത്തിന് ചികിത്സയിൽ കഴിയുന്ന യുവതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്: ആലക്കോട് നിന്നൊരു ദുരന്തവാർത്ത

ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ മഴുവിന് വെട്ടിക്കൊലപ്പെടുത്തി; മനോരോഗത്തിന് ചികിത്സയിൽ കഴിയുന്ന യുവതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്: ആലക്കോട് നിന്നൊരു ദുരന്തവാർത്ത

കണ്ണൂർ: ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ  മഴുവിന് വെട്ടിക്കൊലപ്പെടുത്തി. കണ്ണൂരിലെ ആലക്കോടാണ് സംഭവം. സഹകരണ ആശുപത്രിക്ക് സമീപം ജയഗിരിയിൽ താമസിക്കുന്ന വാനുപ്ലക്കൽ ശശി (54) ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ശശി ആലക്കോട് ടൗണിൽ അപ്പൂസ് ഹെയർഡ്രസ് എന്ന ബാർബർ ഷോപ്പ് ഉടമയാണ്. ഇയാളുടെ ഭാര്യ രമ (45) ആണ് ശശിയെ വെട്ടി കൊലപ്പെടുത്തിയതെന്ന് പറയുന്നു. രമ മനോരോഗത്തിന് ചികിത്സ നടത്തുന്നതായും ബന്ധുക്കൾ പറയുന്നു.

കഴുത്തിന് വെട്ടേറ്റ് കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിൽ ശശിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശശിയും ഭാര്യയും തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. ഇന്ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് ശശിയുടെ മൃതദേഹം കണ്ടെത്തിയത്. ശശിയുടെ ബാർബർ ഷോപ്പിൽ ജോലി ചെയ്തിരുന്ന കൃഷ്ണനും വീട്ടിലുണ്ടായിരുന്നു. രാവിലെ രമയാണ് ഭർത്താവിനെ കൊലപ്പെടുത്തിയ വിവരം കൃഷ്‌ണോട് പറഞ്ഞത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആലക്കോട് പൊലീസ് രമയെ അറസ്റ്റ് ചെയ്തു.

വീട്ടിൽ ഇടക്കിടെ ഇരുവരും തമ്മിൽ ബഹളം ഉണ്ടാകാറുള്ളതായി കൃഷ്ണൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട് . കണ്ണൂരിൽ നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരുമെത്തി തെളിവുകൾ ശേഖരിച്ചു. ശശിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽകോളജിലേക്ക് മാറ്റി. തളിപ്പറമ്പ് ഏഴോത്ത് താമസിച്ചിരുന്ന ശശിയും ഭാര്യയും രണ്ടുവർഷമായി ആലക്കോടാണ് താമസം. വിവാഹിതരായ രണ്ട് പെൺമക്കളുണ്ട്. രമയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP