Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടൗണിലൂടെ തന്റെ ഭാര്യയുടെ തോളിൽ കൈവച്ചുപോകുന്ന യുവാവിനെ കണ്ട് അന്തംവിട്ട് ഭർത്താവ്; യുവാവിനെ ചോദ്യം ചെയ്ത ഭർത്താവിനെ ക്രൂരമായി മർദിച്ച് ഭാര്യ; നാടകീയ സംഭവം അരങ്ങേറിയത് മലപ്പുറം ചങ്ങരംകുളത്ത്

ടൗണിലൂടെ തന്റെ ഭാര്യയുടെ തോളിൽ കൈവച്ചുപോകുന്ന യുവാവിനെ കണ്ട് അന്തംവിട്ട്  ഭർത്താവ്;  യുവാവിനെ ചോദ്യം ചെയ്ത ഭർത്താവിനെ ക്രൂരമായി മർദിച്ച് ഭാര്യ; നാടകീയ സംഭവം അരങ്ങേറിയത് മലപ്പുറം ചങ്ങരംകുളത്ത്

ജംഷാദ് മലപ്പുറം

മലപ്പുറം: ടൗണിലൂടെ തന്റെ ഭാര്യയുടെ തോളിൽ കൈവച്ചുപോകുകയായിരുന്ന അജ്ഞാതനായ യുവാവിനെ ചോദ്യംചെയ്ത ഭർത്താവിനെ ക്രൂരമായി മർദിച്ച് ഭാര്യ. നാടകീയ സംഭവം അരങ്ങേറിയത് മലപ്പുറം ചങ്ങരംകുളത്താണ്. ചങ്ങരംകുളത്ത് താമസിക്കുന്ന യുവതി അജ്ഞാതനായ യുവാവിനൊപ്പം തോളിൽ കയ്യിട്ട് കമിതാക്കളെ പോലെ ചങ്ങരംകുളം ടൗണിലൂടെ നടന്നത് ഭർത്താവിന്റെ കണ്ണിൽപെടുകയായിരുന്നു. ഇതോടെ ഇവരുടെ പിറകെ കൂടിയ ഭർത്താവ് കുറച്ചുസമയം നിരീക്ഷിച്ച ശേഷം ഇവരുടെ മുന്നിലെത്തി.

തുടർന്നു ഭർത്താവ് യുവതിയെയും അജ്ഞാതനായ യുവാവിനെയും ചോദ്യം ചെയ്തതോടെ യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദിക്കുന്ന സമയത്തും കാഴ്‌ച്ചക്കാരനായി യുവാവും സമീപത്ത് തന്നെ ഉണ്ടായിരുന്നു.

യുവതി ഭർത്താവിനെ മർദിക്കുന്നത് കണ്ട് ആദ്യം കുറച്ചുപേർ ചേർന്ന് തടയാൻ ശ്രമിച്ചെങ്കിലും യുവതി പിന്മാറിയില്ല. ഭാര്യയുടെ ആക്രമണത്തിൽ ആദ്യം പകച്ചുനിന്ന ഭർത്താവ് പിന്നീട് പ്രതിരോധിക്കാൻ ശ്രമിച്ചു. തുടർന്ന് കൂടുതൽ ആളുകൾ കൂടിയതോടെ യുവതി പതറിപ്പോകുകയായിരുന്നു. യുവതിയെ അക്രമിക്കാൻ ശ്രമിക്കുകയാണെന്നു കരുതി കണ്ടുനിന്ന നാട്ടുകാർ ആദ്യം ഭർത്താവിന് നേരെയാണ് തിരിഞ്ഞത്. ഇതോടെ തന്റെ ഭാര്യയാണെന്നു ഭർത്താവ് നാട്ടുകാരോട് പറയുകയായിരുന്നു.

ആദ്യം കാര്യം മനസ്സിലാകാത്ത നാട്ടുകാർക്ക് പിന്നീട് യാഥാർഥ്യം മനസ്സിലായത്. കണ്ടുനിന്ന പല ആളുകൾക്കും എന്താണ് സംഭവിക്കുന്നതെന്നു ആദ്യം മനസ്സിലായില്ല. തുടർന്നു നാട്ടുകാർ ഇടപെട്ട് യുവതിയെ തടഞ്ഞ് സംസാരിക്കുകയായിരുന്നു. ഈ സമയത്ത് ഭർത്താവിന്റെ മുഖത്ത് അക്രമത്തിന്റെ പാടുകൾ ഉണ്ടായിരുന്നു. നാട്ടുകാരോട് കൂടുതലൊന്നും യുവതി സംസാരിച്ചില്ല. ഇക്കാര്യത്തിൽ ഇടപെടേണ്ടെന്ന് മാത്രം പറഞ്ഞു ഒതുക്കുകയായിരുന്നു.

ഇതിനോടകം യുവതിയുടെ കൂടെയുണ്ടായിരുന്ന യുവാവ് മുങ്ങിയിരുന്നു. ഇതോടെ ഭർത്താവിനോടൊപ്പം തന്നെ യുവതി. മടങ്ങി. ഇവർ ചങ്ങരംകുളം സ്വദേശികളെല്ലന്നാണ് സൂചന. ഇവിടെ വാടകക്കു താമസിക്കുന്നവരാണെന്നാണ് വിവരം. യുവതിയോടൊപ്പമുണ്ടായിരുന്നത് കാമുകനാണോ, അതോ സുഹൃത്താണോയെന്ന കാര്യത്തിൽ നാട്ടുകാർക്കും വ്യക്തതയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP