Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകൾക്കിനി മുതൽ വിധവാ പെൻഷൻ നൽകേണ്ടതില്ലെന്ന് ധനകാര്യ വകുപ്പ്; പെൻഷന് അർഹത ഭർത്താവ് മരിച്ചവർക്കും ഭർത്താവിനെ കാണാതായി ഏഴുകൊല്ലം തികഞ്ഞവരുമായ സ്ത്രീകൾക്ക് മാത്രം; ഉപേക്ഷിക്കപ്പെടുന്ന പെൺജീവിതങ്ങൾക്ക് ഇനി പെൻഷന്റെ പരിരക്ഷ പോലുമില്ല

ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകൾക്കിനി മുതൽ വിധവാ പെൻഷൻ നൽകേണ്ടതില്ലെന്ന് ധനകാര്യ വകുപ്പ്; പെൻഷന് അർഹത ഭർത്താവ് മരിച്ചവർക്കും ഭർത്താവിനെ കാണാതായി ഏഴുകൊല്ലം തികഞ്ഞവരുമായ സ്ത്രീകൾക്ക് മാത്രം; ഉപേക്ഷിക്കപ്പെടുന്ന പെൺജീവിതങ്ങൾക്ക് ഇനി പെൻഷന്റെ പരിരക്ഷ പോലുമില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യം കേട്ട് വോട്ട് കുത്തിയവരുമുണ്ടാകും സർക്കാരിന്റെ പുതിയ പ്രഖ്യാപനം കേട്ട് കണ്ണീർ പൊഴിക്കുന്നവരിൽ. ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷന്റെ ഭാഗമായുള്ള വിധവാ പെൻഷൻ ഇനി നൽകേണ്ടതില്ലെന്ന് വ്യക്തമാക്കി ധനകാര്യ വകുപ്പ് ഉത്തരവിറക്കി. ഭർത്താവ് മരിക്കുകയോ ഏഴു വർഷമായി ഭർത്താവിനെ കാണാതാവുകയോ ചെയ്‌തെങ്കിൽ മാത്രം വിധവാ പെൻഷൻ നൽകിയാൽ മതിയെന്നാണ് പുതിയ ഉത്തരവ്.

നിർദ്ദേശം അവഗണിച്ച്, നിബന്ധനകൾക്കു പുറത്തുള്ള ആർക്കെങ്കിലും പെൻഷൻ അനുവദിച്ചാൽ സർക്കാരിനുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന് തദ്ദേശസ്ഥാപനങ്ങൾ ഉത്തരവാദികളായിരിക്കുമെന്ന മുന്നറിയിപ്പും ധനവകുപ്പ് നൽകിയിട്ടുണ്ട്. ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകളിൽ മിക്കവരും ദിവസച്ചെലവിനു പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ പുതിയ ഉത്തരവ് ഇവരെ ദുരിതത്തിലാക്കും. കുട്ടികളുടെ പഠനച്ചെലവും ചികിത്സാചെലവുകളം കൂടിയാകുമ്പോൾ സ്ഥിതി കൂടുതൽ കഷ്ടമാകും. ഭർത്താവിൽ നിന്ന് അകലുകയും സ്വന്തം കുടുംബത്തിൽ നിന്ന് ഒറ്റപ്പെടുകയും ചെയ്തവർക്ക് പെൻഷൻ അൽപ്പം ആശ്വാസമായിരുന്നു.

സാമ്പത്തിക പ്രതിസന്ധി കാരണമാണ് പെൻഷൻ അർഹത വെട്ടിച്ചുരുക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. വിധവയല്ലാതെ, ഭർത്താവിൽ നിന്ന് അകന്നു കഴിയുന്നവർക്കോ വിവാഹ ബന്ധം വേർപെടുത്തിയവർക്കോ പെൻഷൻ നൽകരുതെന്ന് കർശന നിർദ്ദേശമുണ്ട്. പുതിയ പെൻഷൻ അപേക്ഷകൾക്കു മാത്രമല്ല, നിലവിൽ പെൻഷൻ വാങ്ങുന്നവർക്കും ഇത് ബാധകമാണ്. അതായത്, നിലവിൽ പെൻഷൻ കിട്ടുന്ന ഭർത്താവുപേക്ഷിച്ച സ്ത്രീകൾക്ക് ഇനി വിധവാ പെൻഷന് അർഹതയുണ്ടാവില്ല.

ഏഴു വർഷമായി ഭർത്താവിനെ കാണാനില്ലാത്തവരുടെ കാര്യത്തിൽ റവന്യൂ അധികൃതർ നൽകുന്ന വിധവാ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമേ പെൻഷൻ അനുവദിക്കാവൂ. വിധവാ പെൻഷൻ വാങ്ങുന്നവരുടെ കാര്യത്തിൽ ഭർത്താവിന്റ മരണ സർട്ടിഫിക്കറ്റ് നമ്പർ, തീയതി, സർട്ടിഫിക്കറ്റ് നൽകിയ തദ്ദേശസ്ഥാപനത്തിന്റെ വിവരങ്ങൾ എന്നിവ സേവന സോഫ്ട് വെയറിൽ രേഖപ്പെടുത്തണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP