Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്എഫ്ഐയുടെ ചെങ്കോട്ടയിൽ വിജയക്കൊടി പാറിച്ച പഴയ കെ എസ് യുക്കാരൻ; എസ് എസ് ലാൽ കഴക്കൂട്ടത്തെത്തുമ്പോൾ മത്സരം കടുക്കും

എസ്എഫ്ഐയുടെ ചെങ്കോട്ടയിൽ വിജയക്കൊടി പാറിച്ച പഴയ കെ എസ് യുക്കാരൻ; എസ് എസ് ലാൽ കഴക്കൂട്ടത്തെത്തുമ്പോൾ മത്സരം കടുക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ എസ് എസ് ലാൽ എന്ന പൊതുജനാരോഗ്യ വിദഗ്ധനെ കോൺ​ഗ്രസ് അങ്കത്തിനിറക്കുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യം വെക്കുന്നില്ലെന്ന് കോൺ​ഗ്രസ് പ്രവർത്തകർ. ലോകാരോഗ്യ സംഘടനയിൽ പ്രവർത്തിച്ച പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. എസ്. എസ് ലാൽ എത്തുന്നതോടെ മണ്ഡലത്തിൽ മത്സരം കടുക്കും. യൂണിവേഴ്സിറ്റി കോളേജിലെ പോരാട്ടകാലത്തേക്കുള്ള മടക്കം കൂടിയാണ് ഡോ.എസ് എസ് ലാലിന് പുതിയ നിയോഗം.

എസ്.എഫ്.ഐയുടെ ശക്തികേന്ദ്രത്തിൽ ചെയർമാനായി കെ.എസ്‍.യുവിന്റെ കൊടി പാറിച്ചതായിരുന്നു ലാലിന്റെ ആദ്യ വിജയം. കാലങ്ങൾക്കിപ്പുറം പുതിയൊരു ദൗത്യത്തിലേക്ക് ഇറങ്ങുകയാണ് ഇപ്പോൾ ലാൽ. ആരോഗ്യവകുപ്പിലും ഐക്യരാഷ്ട്രസഭയിലുമായി മൂന്നരപതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ലാൽ ചുവടു വെക്കുന്നത്.

2016ൽ ഒരു ത്രികോണ പോര് കണ്ട മണ്ഡലങ്ങളിലൊന്നാണ് കഴക്കൂട്ടം. കടകംപള്ളി സുരേന്ദ്രനും വി. മുരളീധരനും എം.എ വാഹിദും കഴക്കൂട്ടത്ത് ഏറ്റുമുട്ടിയപ്പോൾ 7347 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അന്ന് കടകംപള്ളി വിജയിച്ചു. ഇത്തവണയും അത്തരമൊരും ത്രികോണ പോരിനുറച്ചാണ് യു.ഡി.എഫ് നിരയിൽ ഡോ. എസ്.എസ് ലാൽ മത്സരത്തിനിറങ്ങുന്നത്.

ചിറയിൻകീഴ് സ്വദേശിയായ ലാൽ 1999 മുതൽ 2008 വരെ കിഴക്കൻ തിമോറിലും, ലോകാരോഗ്യ സംഘടനയിലും 2008 മുതൽ 2013 വരെ ജനീവയിൽ ഗ്ലോബൽ ഫണ്ടിലും പ്രവർത്തിച്ചിരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിലും ജോലി ചെയ്തിട്ടുണ്ട്. വിവിധ യൂണിവേഴ്‌സിറ്റികളിൽ വിസിറ്റിങ് പ്രൊഫസർ ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP