Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പർദയെക്കുറിച്ചുള്ള വാട്‌സ്ആപ്പ് പോസ്റ്റിന്റെ പേരിൽ ഭീഷണിക്ക് ഇരയായ യുവാവിന്റെ സ്റ്റുഡിയോ കത്തി നശിച്ചു; തളിപ്പറമ്പ് സ്വദേശി റഫീഖിന്റെ സ്ഥാപനത്തിൽ ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടം

പർദയെക്കുറിച്ചുള്ള വാട്‌സ്ആപ്പ് പോസ്റ്റിന്റെ പേരിൽ ഭീഷണിക്ക് ഇരയായ യുവാവിന്റെ സ്റ്റുഡിയോ കത്തി നശിച്ചു; തളിപ്പറമ്പ് സ്വദേശി റഫീഖിന്റെ സ്ഥാപനത്തിൽ ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടം

കണ്ണൂർ: പർദയെക്കുറിച്ചുള്ള വാട്‌സ്ആപ്പ് പോസ്റ്റിന്റെ പേരിൽ ഭീഷണിക്ക് ഇരയായ യുവാവിന്റെ സ്റ്റുഡിയോ കത്തി നശിച്ചു. തളിപ്പറമ്പ് സ്വദേശി റഫീഖിന്റെ ഒബ്‌സ്‌ക്യൂറ സ്റ്റുഡിയോ ആണ് കത്തി നശിച്ചത്.

ഇന്നു രാവിലെയാണു തളിപ്പറമ്പ് പൊലീസ് സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന സ്റ്റുഡിയോ കത്തിനശിച്ചത്. മതപരമായ അനാചാരങ്ങൾക്കെതിരെ വാട്‌സ് ആപ് ഗ്രൂപ്പിൽ എഴുതിയ പോസ്റ്റിനെ തുടർന്ന് ചിലരിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി റഫീഖ് പറഞ്ഞു.

ക്യാമറയും എഡിറ്റിങ് ഉപകരണങ്ങളുമടക്കം ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായത്. വാട്‌സ് ആപ്പ് പോസ്റ്റിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് ഇതിന് കാരണമായി റഫീഖ് സംശയിക്കുന്നത്. വാട്ട് ഈസ് ഇസ്ലാം എന്നപേരിൽ റഫീഖ് അടക്കമുള്ളവരുടെ ഒരു സൗഹൃദ ഗ്രൂപ്പ് വാട്‌സ് ആപിലുണ്ട്. ഏതാനും ദിവസം മുൻപ് പർദ ധരിക്കുന്നതുമായി ബന്ധപ്പെട്ട റഫീഖ് എഴുതിയ പോസ്റ്റ് ഗ്രൂപ്പിൽ വിവാദമായി. തുടർന്ന് ഭീഷണി ഉണ്ടായിരുന്നതായി റഫീഖ് പറയുന്നു. റഫീഖിന്റെ ഫോട്ടോ വച്ച് വാട്‌സ് ആപ്പിൽ ഭീഷണി പോസ്റ്റുകൾ വ്യാപിച്ചിരുന്നു.

വാട്‌സ് ആപ്പിലെ ഭീഷണി സന്ദേശങ്ങളടക്കം ഉൾകൊള്ളിച്ച പരാതി റഫീഖ് തളിപ്പറമ്പ് സിഐയ്ക്ക് നൽകിയിട്ടുണ്ട്.പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണവും തുടങ്ങി. റഫീഖിന്റെ കട കത്തിയ ഉടൻ തന്നെ നേരത്തെ ഭീഷണി സന്ദേശമയച്ച ചിലർ സ്റ്റുഡിയോ സ്വയം കത്തിയെന്ന് വാട്‌സ് ആപ് സന്ദേശമയച്ചതായി പരാതിയിൽ പറയുന്നു. ഇത്തരം ആളുകളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP