Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെള്ളം കോരുന്നതിനിടെ കയ്യിൽ നിന്നും വഴുതിയ ബക്കറ്റ് പിടികൂടാൻ ശ്രമിച്ച് ഒമ്പത് വയസുകാരി; ഇതിനിടെ കാൽ തെന്നി കിണറ്റിൽ വീണു; രക്ഷിക്കാൻ ഒപ്പം ചാടി അച്ഛനും; അഗ്‌നിരക്ഷാ സേന ഇടപെട്ട് ഇരുവരേയും രക്ഷിച്ചു

വെള്ളം കോരുന്നതിനിടെ കയ്യിൽ നിന്നും വഴുതിയ ബക്കറ്റ് പിടികൂടാൻ ശ്രമിച്ച് ഒമ്പത് വയസുകാരി; ഇതിനിടെ കാൽ തെന്നി കിണറ്റിൽ വീണു; രക്ഷിക്കാൻ ഒപ്പം ചാടി അച്ഛനും; അഗ്‌നിരക്ഷാ സേന ഇടപെട്ട് ഇരുവരേയും രക്ഷിച്ചു

സ്വന്തം ലേഖകൻ

വാളയാർ: വീടിന്റെ മുറ്റത്തുള്ള കിണറിൽ നിന്നും വെള്ളം കോരുന്നതിനിടെ കയ്യിൽ നിന്നും വഴുതിയ ബക്കറ്റ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഒമ്പത് വയസുകാരി കാൽ തെന്നി കിണറ്റിൽ വീണു. ഇത് കണ്ട് കുട്ടിയുടെ അച്ഛൻ ഉടൻ കിണറ്റിലേക്ക് ചാടി കുട്ടിയെ പൊക്കിയെടുത്തു. എന്നാൽ കരക്ക് കയറാൻ സാധിക്കാതെ ഇരുവരും പത്ത് മിനിറ്റ് കിണറ്റിൽ കുടുങ്ങി കിടന്നു.

പിന്നീട് അഗ്‌നിരക്ഷാ സേനയുടെ സമയോചിത ഇടപെടലിന് ഒടുവിൽ അച്ഛനെയും കുട്ടിയെയും കരയ്‌ക്കെത്തിക്കുകയായിരുന്നു. അട്ടപ്പള്ള മരിയം വില്ലേജ് റോഡിലാണ് സംഭവം ഉണ്ടായത്. അട്ടപ്പള്ളം മരിയം വില്ലേജ് റോഡിൽ ഹരീഷും മകൾ ദിയയുമാണ് അപകടത്തിൽപ്പെട്ടത്.

വെള്ളം കോരുന്നതിനിടെ കയ്യിൽ നിന്നും പോയ ബക്കറ്റ് പിടിക്കാൻ ശ്രമിക്കവെ കാൽ വഴുതി കുട്ടി 25 അടിയിലേറെ താഴ്ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഹരീഷ് ഇറങ്ങി കുട്ടിയെ കൈയിൽ എടുത്തു. എന്നാൽ കിണറിന് പുറത്തെത്തിക്കാനായില്ല. ഇതോടെ കൽ പടവിൽ ചവിട്ടി നിൽക്കുകയായിരുന്നു. വിവരം അറിഞ്ഞ് പത്ത് മിനിറ്റുകൾക്കകം അഗ്നിരക്ഷാ സേന എത്തി ഇരുവരെയും സുരക്ഷിതമായി കരയ്ക്ക് എത്തിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP