Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പായിപ്പാട് അതിഥി തൊഴിലാളികളെ വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ സംഘടിപ്പിച്ച സംഭവം; വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ; അറസ്റ്റിലായത് പാർട്ടി ജില്ലാ പ്രസിഡന്റായ നാസർ ആറാട്ട്പുഴ

മറുനാടൻ മലയാളി ബ്യൂറോ

ഹരിപ്പാട്: പായിപ്പാട് അതിഥി തൊഴിലാളികളെ വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ സംഘടിപ്പിച്ച സംഭവത്തിൽ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ. പാർട്ടി പ്രസിഡന്റായ നാസർ ആറാട്ട്പുഴയാണ് അറസ്റ്റിലായത്. ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.

ആലപ്പുഴ എസ്‌പിയുടെ സ്‌പെഷ്യൽ സ്‌ക്വാഡ് എസ്‌ഐ ലൈഷാദ് മുഹമ്മദിന്റെ നിർദ്ദേശത്തെ തുടർന്നാണ് അറസ്റ്റ്. ഹരിപ്പാട് മേഖലയിൽ ഇതര സംസ്ഥാന തൊഴിലാളികളെ അകാരണമായി സംഘം ചേരാൻ സമൂഹമാധ്യമങ്ങൾ വഴി പ്രേരിപ്പിച്ചതിനാണ് നടപടി എന്നാണ് പൊലീസ് പറയുന്നത്.

അതേസമയം വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ഇതരസംസ്ഥാന തൊഴിലാളികളെ സഹായിക്കുന്നതിനും അവർക്ക് ഭക്ഷണം എത്തിക്കുന്നതിനും ഹെൽപ് ലൈൻ ഡെസ്‌ക് ആരംഭിച്ചിരുന്നു. ജില്ല പ്രസിഡന്റ് എന്ന നിലയിൽ നാസർ ആറാട്ടുപുഴയുടെ നമ്ബരായിരുന്നു ഇതിൽ നൽകിയിരുന്നത്.

ഇതുപ്രകാരം ഹെൽപ് ലൈൻ നമ്ബരിലേക്ക് ബന്ധപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ട സഹായങ്ങൾ എത്തിച്ചുകൊടുക്കുക മാത്രമാണ് ചെയ്തതെന്ന് വെൽഫെയർ പാർട്ടി നേതാക്കൾ പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇദ്ദേഹത്തെ വിട്ടയച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP