Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പട്ടികജാതി ക്ഷേമഫണ്ട് തട്ടിപ്പ്: കെ.സുരേന്ദ്രന്റെ പരാതിയിൽ കേസെടുത്ത് ദേശീയ പട്ടികജാതി കമ്മിഷൻ

പട്ടികജാതി ക്ഷേമഫണ്ട് തട്ടിപ്പ്: കെ.സുരേന്ദ്രന്റെ പരാതിയിൽ കേസെടുത്ത് ദേശീയ പട്ടികജാതി കമ്മിഷൻ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: നഗരസഭയിലെ പട്ടികജാതി ക്ഷേമഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ദേശീയ പട്ടികജാതി കമ്മിഷൻ ഇടപെടുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ദേശീയ പട്ടികജാതി കമ്മിഷൻ ചെയർമാൻ വിജയ് സാംപ്‌ളേക്കു നൽകിയ പരാതിയിൽ കമ്മിഷൻ കേസെടുത്തു.

ഫണ്ട് തട്ടിപ്പിനെ സംബന്ധിച്ച് 15 ദിവസത്തിനകം വിശദീകരണം നൽകാൻ നഗരസഭ അധികൃതരോടും സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടറോടും കമ്മിഷൻ ആവശ്യപ്പെട്ടു.

നഗരസഭയിലെ പട്ടികജാതി ക്ഷേമഫണ്ട് തട്ടിപ്പ് അന്വേഷിക്കണമെന്നും സംസ്ഥാനത്തെ ഫണ്ട് വിനിയോഗത്തെ കുറിച്ചു സോഷ്യൽ ഓഡിറ്റിങ് നടപ്പാക്കണമെന്നുമാണു സുരേന്ദ്രൻ ആവശ്യപ്പെട്ടത്. ബിജെപി സംസ്ഥാന പ്രസിഡന്റും നേതാക്കളും ജൂലൈ 28ന് ഡൽഹിയിലെത്തിയാണ് ദേശീയ പട്ടികജാതി കമ്മിഷൻ ചെയർമാനു പരാതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP