Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയില്ല; കേരള തീരത്തും ലക്ഷദ്വീപ് ഭാഗത്തും ബുധനാഴ്ച മത്സ്യബന്ധനത്തിനു നിരോധനമില്ല

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയില്ല; കേരള തീരത്തും ലക്ഷദ്വീപ് ഭാഗത്തും ബുധനാഴ്ച മത്സ്യബന്ധനത്തിനു നിരോധനമില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിനോടു ചേർന്ന് പുതിയ ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ ആൻഡമാൻ കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദം പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലാണ് സഞ്ചരിക്കുന്നത്.

ന്യൂനമർദത്തിന്റെ നിലവിലെ സഞ്ചാര പാത മാറുകയും ന്യൂനമർദം കൂടുതൽ തീവ്രമാവുകയും ചെയ്താൽ മാത്രമേ കേരളത്തിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ന്യൂനമർദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യതയില്ല.

സംസ്ഥാനത്ത് എവിടെയും ശനിയാഴ്ച വരെ കനത്ത മഴയ്ക്കുള്ള ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുമില്ല. ബുധനാഴ്ച വൈകുന്നേരത്തോടെ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിനടുത്തായി പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇതും കേരളത്തിൽ കനത്ത മഴയ്ക്കു കാരണമാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിലവിലെ നിഗമനം.

കേരള തീരത്തും ലക്ഷദ്വീപ് ഭാഗത്തും ബുധനാഴ്ച മത്സ്യബന്ധനത്തിനു നിരോധനമില്ല. എന്നാൽ കർണാടക തീരത്ത് അടുത്ത 24 മണിക്കൂർ കൂടി കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടുത്തക്കാർ ഈ ഭാഗത്തേക്കു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP