Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെങ്ങന്നൂരിൽ ആർഎസ്എസിന്റെ വോട്ടുവേണ്ടാ; താൽപര്യമുള്ള മറ്റാർക്കും എൽഡിഎഫിന് വോട്ടു ചെയ്യാമെന്നും കോടിയേരി ബാലകൃഷ്ണൻ

ചെങ്ങന്നൂരിൽ ആർഎസ്എസിന്റെ വോട്ടുവേണ്ടാ; താൽപര്യമുള്ള മറ്റാർക്കും എൽഡിഎഫിന് വോട്ടു ചെയ്യാമെന്നും കോടിയേരി ബാലകൃഷ്ണൻ

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: ചെങ്ങന്നൂരിൽ സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കി പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ഫേസ്‌ബുക്ക് പോസ്‌ററിലാണ് കോടിയേരി നിലപാട് വ്്യക്തമാക്കിയത്. ആർഎസ്എസ് ഒഴികെ താൽപര്യമുള്ള ആർക്കും ചെങ്ങന്നൂരിൽ എൽഡിഎഫിന് വോട്ടുചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'ആർഎസ്എസ് ഒഴികെ താൽപര്യമുള്ള ആർക്കും ചെങ്ങന്നൂരിൽ എൽഡിഎഫിന് വോട്ട് ചെയ്യാം.

ചെങ്ങന്നൂരിൽ ബിഡിജെഎസുകാർക്കും താൽപ്പര്യം ഉണ്ടെങ്കിൽ എൽഡിഎഫിന് വോട്ട് ചെയ്യാം. കേരള കോൺഗ്രസിന്റെ സജീവ പ്രവർത്തകർക്കോ കോൺഗ്രസിന്റെ സാധാരണ പ്രവർത്തകർക്കോ താൽപര്യം അനുസരിച്ച് എൽഡിഎഫിന് വോട്ടുചെയ്യാം.

എസ്എൻഡിപി, എൻഎസ്എസ്, കെപിഎംഎസ്, തുടങ്ങിയ സമുദായ സംഘടനകളോടെല്ലാം സൗഹാർദ്ദപരമായ ബന്ധമാണ് സിപിഐ എമ്മിന് ഉള്ളത്. എന്നാൽ സാമുദായികാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെടുന്ന രാഷ്ട്രീയ പാർട്ടികളോട് ഈ സമീപനമല്ല. ഇപ്പോഴത്തെ ബിഡിജെഎസുമായും മുൻപ് സമാനമായ രീതിയിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള എസ്ആർപി,എൻഡിപി എന്നീ പാർട്ടികളോടും സിപിഐ എമ്മിന് ബന്ധമില്ല.ചെങ്ങന്നൂരിൽ വൻ ഭൂരിപക്ഷത്തോടെ എൽ ഡി എഫ് വിജയിക്കും.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP