Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചി ബിനാലെയിലും ആഭ്യന്തര പരാതി പരിഹാര സെൽ വേണ്ടി വരുമോ? സ്ഥാപകരിലൊരാളായ റിയാസ് കോമുവിനെതിരായ ആരോപണം ഗൗരവമായാണ് കാണുന്നതെന്ന് ബോസ് കൃഷ്ണമാചാരി; റിയാസിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത് ചിത്രകലാ വിദ്യാർത്ഥിനി

കൊച്ചി ബിനാലെയിലും ആഭ്യന്തര പരാതി പരിഹാര സെൽ വേണ്ടി വരുമോ? സ്ഥാപകരിലൊരാളായ റിയാസ് കോമുവിനെതിരായ ആരോപണം ഗൗരവമായാണ് കാണുന്നതെന്ന് ബോസ് കൃഷ്ണമാചാരി; റിയാസിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത് ചിത്രകലാ വിദ്യാർത്ഥിനി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിനാലെ കലാകാരനായ റിയാസ് കോമുവിനെതിരെ ചിത്രകാരിയുടെ മീടു വെളിപ്പെടുത്തൽ വന്നത് കഴിഞ്ഞ ദിവസമാണ്. ഫോർട്ടു കൊച്ചിയിൽ ബിനാലെ നടക്കുന്ന സമയത്ത് ശിൽപ്പി ഹോട്ടൽ മുറിയിൽ കയറി ആക്രമിച്ചു എന്നാണ് വെളിപ്പെടുത്തൽ. കലാമേഖലയിൽ നിന്നുള്ള ലൈംഗിക അക്രമികളെ തുറന്നു കാട്ടാൻ ആരംഭിച്ച ഇൻസ്റ്റാഗ്രാം പേജിൽ പേര് വെളിപ്പെടുത്താത്ത ചിത്രകലാ വിദ്യാർത്ഥിനിയാണ് വെളിപ്പെടുത്തൽ നടത്തിയത്.

കലാമേഖലയിലെ ലൈംഗിക അക്രമങ്ങൾ തുറന്നു കാട്ടാൻ ആരംഭിച്ച ഇൻസ്റ്റാഗ്രാം പേജിൽ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്താതെയാണ് ആരോപണം. ഞാനൊരു വിദ്യാർത്ഥിനിയാണ്. രണ്ടു വർഷം മുൻപ് മുംബൈയിൽ വച്ചാണ് റിയാസ് കോമുവിനെ കാണുന്നത്. അന്ന് ബിനാലെ കാണാൻ വരണമെന്ന് പറഞ്ഞിരുന്നു.

കൊച്ചിയിലെത്തിയപ്പോൾ എന്നെ സ്റ്റുഡിയോയിലേക്കു ക്ഷണിച്ചു. അവിടെ വച്ച് തുടയിലും കൈയിലും പിടിച്ചു. ഞാൻ ആവശ്യപ്പെടാതെ എന്നോടൊപ്പം തിരിച്ച് റൂമിലേക്ക് വന്ന അയാൾ റൂമിൽ കയറിയപ്പോൾ ബലമായി ഉമ്മ വക്കുകയും ആക്രമിക്കുകയും ചെയ്തു. പിന്നെയും പല തവണ അയാൾ എന്നോട് മോശമായി പെരുമാറി''. പെൺകുട്ടി കുറിച്ചു.

കൊച്ചി ബിനാലെ കമ്മിറ്റി സെക്രട്ടറിയായ റിയാസ് കോമുവിന് എതിരായ മീടൂ ആരോപണത്തെ ഗൗരവമായാണ് കാണുന്നതെന്ന് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പ്രതികരിച്ചു. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി നാളെ തന്നെ ബിനാലെ കമ്മിറ്റി വിളിക്കുമെന്നും ബോസ് പറഞ്ഞു. അതേസമയം, ഉടനെ നടപടി എടുക്കുക പ്രായോഗികമല്ലെന്നും സംഭവം വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2012ൽ ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും ചേർന്നാണ് കൊച്ചി ബിനാലെയ്ക്ക് തുടക്കം കുറിച്ചത്. ബിനാലെയിലും ഇന്റേണൽ ക്ലംപ്ലെയിന്റ്‌സ് കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യവും ഇതോടെ ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP