Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനിയും കാത്തിരിക്കാനാവില്ല, കമ്മറ്റി റിപ്പോർട്ട് പുറത്ത് വിട്ടേ പറ്റു; ഡബ്ല്യുസിസി അംഗങ്ങൾ ഇന്ന് മന്ത്രിയെ കാണും ; ഓരോരുത്തരും അവരുടെ വ്യക്തിപരമായ അനുഭവങ്ങളാണ് ജസ്റ്റിസ് ഹേമ സമിതിയെ അറിയച്ചതെന്നും അംഗങ്ങൾ

ഇനിയും കാത്തിരിക്കാനാവില്ല, കമ്മറ്റി റിപ്പോർട്ട് പുറത്ത് വിട്ടേ പറ്റു; ഡബ്ല്യുസിസി അംഗങ്ങൾ  ഇന്ന്  മന്ത്രിയെ  കാണും ; ഓരോരുത്തരും അവരുടെ വ്യക്തിപരമായ അനുഭവങ്ങളാണ് ജസ്റ്റിസ് ഹേമ സമിതിയെ അറിയച്ചതെന്നും അംഗങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ സമിതി റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി ഡബ്ല്യുസിസി അംഗങ്ങൾ ഇന്ന് നിയമ മന്ത്രി പി രാജീവുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് നാലു മണിക്ക് കളമശ്ശേരി കുസാറ്റ് ഗസ്റ്റ് ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്.

ഓരോരുത്തരും അവരുടെ വ്യക്തിപരമായ അനുഭവങ്ങളാണ് ജസ്റ്റിസ് ഹേമ സമിതിയെ അറിയിച്ചതെന്നും റിപ്പോർട്ട് പുറത്തുകൊണ്ടുവരാൻ എല്ലാ തരത്തിലുമുള്ള ശ്രമങ്ങൾ തുടരുമെന്നും ഡബ്ല്യുസിസി വ്യക്തമാക്കിയിരുന്നു. ഇതേ ആവശ്യവുമായി അംഗങ്ങൾ നേരത്തേ വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവിയെ കണ്ടിരുന്നു. ജസ്റ്റിസ് ഹേമയുടേത് കമ്മീഷനല്ല സമിതിയാണെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും ഡബ്ല്യുസിസി അംഗങ്ങൾ പറഞ്ഞിരുന്നു.

വനിതാ കമ്മീഷനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇനി കാത്തിരിക്കാനാവില്ലെന്നാണ് ഡബ്ല്യുസിസി അറിയിച്ചത്. കമ്മിറ്റിക്ക് മുമ്പാകെ തനിക്കുണ്ടായ എല്ലാ പ്രശ്‌നങ്ങളും വെളിപ്പെടുത്തിയിട്ടുണ്ടെന്ന് നടി പാർവ്വതി തിരുവോത്ത് പറഞ്ഞു. ഒരുപാട് സ്ത്രീകൾ അവരുടെ പ്രശ്‌നങ്ങൾ തുറന്നു പറഞ്ഞ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരേണ്ടത് തന്നെയാണെന്ന് നടി പത്മപ്രിയയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP