Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയനാട് രാത്രിയാത്രാ നിരോധന കേസിൽ കപിൽ സിബൽ ഹാജരാകും; നടപടി രാഹുൽ ഗാന്ധിയുടെ നിർദേശത്തെ തുടർന്ന്; കേസ് വീണ്ടും പരിഗണിക്കുക ഒക്ടോബർ 14; രാത്രിയാത്രാ നിരോധനം പകൽ സമയത്തേക്ക് നീട്ടാനുമുള്ള സാധ്യത സുപ്രീംകോടതി ആരാഞ്ഞതോടെ വിവാദമായ കേസിൽ ഇനി നടക്കുക അതിശക്തമായ നിയമപോരാട്ടം

വയനാട് രാത്രിയാത്രാ നിരോധന കേസിൽ കപിൽ സിബൽ ഹാജരാകും; നടപടി രാഹുൽ ഗാന്ധിയുടെ നിർദേശത്തെ തുടർന്ന്; കേസ് വീണ്ടും പരിഗണിക്കുക ഒക്ടോബർ 14; രാത്രിയാത്രാ നിരോധനം പകൽ സമയത്തേക്ക് നീട്ടാനുമുള്ള സാധ്യത സുപ്രീംകോടതി ആരാഞ്ഞതോടെ വിവാദമായ കേസിൽ ഇനി നടക്കുക അതിശക്തമായ നിയമപോരാട്ടം

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലൂടെയുള്ള രാത്രിയാത്രാ നിരോധനം പകൽ സമയത്തേക്കുകൂടി നീട്ടിക്കൂടെയെന്ന് സുപ്രീം കോടതി ആരാഞ്ഞതോടെ വിവാദമായ കേസിൽ ഒടുവിൽ കേരളത്തിനുവേണ്ടി എത്തുന്നത് പ്രമുഖ അഭിഭാഷകനായ കപിൽ സിബൽ.
ഒക്ടോബർ 14- കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോളാവും മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ ഹാജരാവുക. കോഴിക്കോട് എംപി എംകെ രാഘവന് വേണ്ടിയാവും കപിൽ സിബൽ സുപ്രീംകോടതിയിൽ ഹാജരാവുക. വയനാട് എംപിയായ രാഹുൽ ഗാന്ധിയാണ് കേസ് ഏറ്റെടുക്കാൻ കപിൽ സിബലിനോട് ആവശ്യപ്പെട്ടത്.

കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലൂടെയുള്ള രാത്രിയാത്രയ്ക്ക് കഴിഞ്ഞ പത്ത് വർഷമായി നിരോധനം നിലനിൽക്കുകയാണ്.യാത്രനിയന്ത്രണം കൂടുതൽ ശക്തമാക്കാനും പകൽ സമയത്തേക്ക് നീട്ടാനുമുള്ള സാധ്യത സുപ്രീംകോടതി ആരാഞ്ഞതോടെ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് വയനാട്ടിൽ നടക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP