Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു മാസം വയനാടിനെ വിറപ്പിച്ച കടുവ ഒടുവിൽ കെണിയിൽ; പുൽപ്പള്ളി പ്രദേശത്തെ വളർത്തുമൃഗങ്ങളെ കൊന്നുതിന്ന കടുവ വീണത് വനുവകുപ്പിന്റെ കെണിയിൽ

മറുനാടൻ ഡെസ്‌ക്‌

പുൽപ്പള്ളി: ഒരു മാസത്തോളം വയനാട്ടിലെ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയ കടുവ ഒടുവിൽ കൂട്ടിലായി. പുൽപ്പള്ളി ടൗണിനോടടുത്തുള്ള പ്രദേശത്താണ് കടുവ ഭീതി പരത്തിയിരുന്നത്. 15 ഓളം ആടുകൾ ഉൾപ്പെടെ നിരവധി വളർത്തുമൃഗങ്ങളെ ഇതിനോടകം കടുവ ഇരയാക്കിയിരുന്നു.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കടുവ വനം വകുപ്പ് ഒരുക്കിയ കെണിയിൽ അകപ്പെട്ടത്. കടുവയെ പിടിക്കാൻ വൈകുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. ഈ മാസം എട്ടിനാണ് വനംവകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചത്. ഏതാണ്ട് ഒമ്പത് വയസ് പ്രായമുള്ള പെൺകടുവയാണ് കൂട്ടിലകപ്പെട്ടതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

കടുവക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും അധികൃതർ വ്യക്തമാക്കി. വെറ്ററിനറി ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP