Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയനാട്ടിൽ മൂന്ന് പേർക്ക് കൂടി കുരങ്ങ് പനി; സ്ഥിരീകരിച്ചത് തിരുനെല്ലിയിലെ മൂന്നുപേർക്ക്; ജില്ലയിൽ കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം 24 ആയി

മറുനാടൻ ഡെസ്‌ക്‌

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും മൂന്ന് പേർക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ബേഗൂർ, ഇരുമ്പുപാലം സ്വദേശികളായ മൂന്നു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ രണ്ടു പേരെ കൽപ്പറ്റ ജനറൽ ആശുപത്രിയിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.

ഈ വർഷം ഇതുവരെ 24 പേർക്കാണ് ജില്ലയിൽ കുരങ്ങുപനി സ്ഥിരീകരിച്ചത്. കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്ത തിരുനെല്ലി പഞ്ചായത്തിൽ രോഗപ്രതിരോധ ക്യാമ്പുകളും മറ്റും നടക്കുന്നുണ്ട്. ഈ പഞ്ചായത്തിൽ 6,689 പേർക്ക് പനിക്കെതിരെയുള്ള കുത്തിവയ്‌പ്പ് നൽകി.

കുരങ്ങ് പനി വർധിക്കുന്ന സാഹചര്യത്തിൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയെ കുരങ്ങ് പനി ചികിത്സാ കേന്ദ്രമാക്കി മാറ്റിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP