Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുടിവെള്ളമില്ല, യുവതിയുടെ വിവാഹം നടന്നത് വരന്റെ വീട്ടിൽ; വേടെഗൗഡ സമൂദായത്തിൽ പതിവ് തെറ്റിച്ച കല്യാണം ഇത് ആദ്യം; ഭൂരിഭാഗം വിവാഹങ്ങളും കുംഭം മുതൽ ഇടവം വരെ; കബനിയുടെ ഇരുകരകളിലും അനുഭവപ്പെടുന്നതുകൊടിയ വരൾച്ച

കുടിവെള്ളമില്ല, യുവതിയുടെ വിവാഹം നടന്നത് വരന്റെ വീട്ടിൽ; വേടെഗൗഡ സമൂദായത്തിൽ പതിവ് തെറ്റിച്ച കല്യാണം ഇത് ആദ്യം; ഭൂരിഭാഗം വിവാഹങ്ങളും കുംഭം മുതൽ ഇടവം വരെ; കബനിയുടെ ഇരുകരകളിലും അനുഭവപ്പെടുന്നതുകൊടിയ വരൾച്ച

മറുനാടൻ ഡെസ്‌ക്‌

പുൽപള്ളി; കൊടിയ വരൾച്ച വിവാഹസദ്യയൊരുക്കാനോ, എന്തിനേറെ കുടിക്കാനോ ഒരു തുള്ളി വെള്ളമില്ല. ഇതോടെ ദുരിതത്തിലായ വേടെഗൗഡ യുവതിയുടെ വിവാഹം വരന്റെ വീട്ടിൽ വച്ച് നടത്തേണ്ടി വന്നു. ഈ സമുദായത്തിലെ പതിവു തെറ്റിച്ചാണ് മരക്കടവിൽ നാഗേഷിന്റെയും ശോഭയുടെയും വിവാഹം നടന്നത്. ഒരു പക്ഷേ സമൂദായത്തിൽ തന്നെ ആദ്യമായിരിക്കും വരന്റെ വീട്ടിൽ വച്ച് വിവാഹം നടക്കുന്നത്. പനവല്ലി മിച്ചഭൂമിയിലെ ചിന്നപ്പയുടെയും അമ്മിണിയുടെയും മകളാണ് ശോഭ. ഈസ്റ്റ് മരക്കടവ് കുള്ളക്കരിയിൽ എങ്കിട്ടന്റെയും അമ്മിണിയുടെയും മകനാണ് നാഗേഷ്.

വെള്ളമില്ലാതെ കല്യാണം നടത്തുന്നത് വെല്ലുവിളിയായപ്പോൾ കല്യാണം നീട്ടിവയ്ക്കാമെന്ന് ആലോചിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പെൺവീട്ടുകാരുടെ ദുരിതമറിഞ്ഞ് വരനും വീട്ടുകാരും വിവാഹം മരക്കടവിൽ നടത്താമെന്ന് തീരുമാനിച്ചത്. പനവല്ലിയിൽ നിന്നു രാവിലെ വാഹനങ്ങളിലെത്തിയ വധുവിനെയും ബന്ധുക്കളെയും വാദ്യമേളങ്ങളുടെയും കാളയുടെയും അകമ്പടിയോടെയാണ് സ്വാഗതം ചെയ്തത്.

വരനും സംഘവും വധുവിന്റെ വീട്ടിലെത്തി വിവാഹം നടത്തി വരന്റെ വീട്ടിലേക്കു മടങ്ങുകയാണു പതിവ്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പനവല്ലി മിച്ചഭൂമിയിൽ വാഹനത്തിലാണ് പ്രദേശവാസികൾ കുടിവെള്ളമെത്തിക്കുന്നത്. കല്യാണം ഉറപ്പിച്ചതിനു ശേഷം വരൾച്ച രൂക്ഷമാവുകയും പനവല്ലി കോളനിയിലും പരിസരങ്ങളിലും ജലക്ഷാമം ഏറുകയും ചെയ്തു. നൂറോളം കൂടുംബങ്ങളാണ് ഇവിടെയുള്ളത്. പാൽവെളിച്ചം പദ്ധതിയിൽ പല ദിവസവും വെള്ളമുണ്ടാവാറില്ലെന്ന് വധുവിന്റെ ബന്ധുക്കൾ പറഞ്ഞു.

കുംഭം മുതൽ ഇടവം വരെയാണ് ഈ സമുദായത്തിലെ ഭൂരിഭാഗം കല്യാണങ്ങളും നടക്കുക. കബനിയുടെ ഇരുകരകളിലും തിരുനെല്ലി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലുമാണു വേടെഗൗഡ സമുദായക്കാരുള്ളത്. ചിത്രദുർഗയിൽനിന്നു കബനിക്കരയിലെത്തിയ ഇവർ പരമ്പരാഗത കൃഷിക്കാരാണ്. ഒട്ടേറെ ആചാരങ്ങളോടെയാണു വിവാഹ ചടങ്ങുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP