Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബസിന് മുന്നിലേക്ക് കുതിച്ചെത്തിയ കാട്ടാന ചില്ലുകൾക്കു താഴെയുള്ള ഗ്രില്ലിൽ കൊമ്പു കുത്തിയിറക്കി; വലിച്ചൂരിയ ശേഷം ഒന്നു കൂടി കുത്തി; വണ്ടിയിൽ ഉണ്ടായിരുന്നത് 24 യാത്രക്കാർ; കൂട്ടനിലവിളിക്കിടെ ആന റോഡരികിലേക്ക് നീങ്ങി; ഡ്രൈവർ വണ്ടി എടുക്കാൻ ശ്രമിച്ചെങ്കിലും സ്റ്റാർട്ടായില്ല; പാമ്പ്ര വനമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കെന്ന് കെഎസ്ആർടിസി കണ്ടക്ടർ

ബസിന് മുന്നിലേക്ക് കുതിച്ചെത്തിയ കാട്ടാന ചില്ലുകൾക്കു താഴെയുള്ള ഗ്രില്ലിൽ കൊമ്പു കുത്തിയിറക്കി; വലിച്ചൂരിയ ശേഷം ഒന്നു കൂടി കുത്തി; വണ്ടിയിൽ ഉണ്ടായിരുന്നത് 24 യാത്രക്കാർ; കൂട്ടനിലവിളിക്കിടെ ആന റോഡരികിലേക്ക് നീങ്ങി; ഡ്രൈവർ വണ്ടി എടുക്കാൻ ശ്രമിച്ചെങ്കിലും സ്റ്റാർട്ടായില്ല; പാമ്പ്ര വനമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കെന്ന് കെഎസ്ആർടിസി കണ്ടക്ടർ

മറുനാടൻ ഡെസ്‌ക്‌

പുൽപള്ളി ; ബത്തേരി പുൽപള്ളി റൂട്ടിലെ പാമ്പ്ര വനമേഖലയിൽ കെഎസ്ആർടിസി ബസിനു നേരെ കാട്ടാനയുടെ ആക്രമണത്തിന്റെ ഞെട്ടലിൽ നിന്നും വിട്ടുമാറാൻ സാധിച്ചിട്ടില്ലെന്ന് കണ്ടക്ടർ. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികർക്കു നേരെ കടുവ പാഞ്ഞടുത്ത പാമ്പ്ര വനമേഖലയിലാണ് കാട്ടാനയും എത്തിയത്. ഇന്നലെ പുലർച്ചെ പെരിക്കല്ലൂരിൽ നിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസിന് നേരെയായിരുന്നു ആക്രമണം.ബസിലുണ്ടായിരുന്ന യാത്രക്കാർ ബഹളം വച്ചതോടെയാണ് ആന പിന്തിരിഞ്ഞത്.

ബസിന് മുന്നിലേക്ക് കടന്ന് വന്ന ആനയെ കണ്ട് ഡ്രൈവർ സതീഷ് ബസ് നിർത്തിയപ്പോൾ കൊമ്പൻ മുന്നോട്ടാഞ്ഞ് ബസിന്റെ ഗ്രില്ലിൽ കുത്തി. യാത്രക്കാർ ബഹളം വലച്ചതോടെ ആന പിന്തിരിഞ്ഞു. എന്നാൽ ബസ് മുന്നോട്ടെടുത്തപ്പോൾ വീണ്ടും പാഞ്ഞടുത്തു. ഈ റൂട്ടിൽ ആന സ്ഥിരമായി റോഡിലുണ്ടാവാറുണ്ടെങ്കിലും വാഹനങ്ങളെ ആക്രമിക്കുന്ന പതിവില്ല. ബസിന്റെ എയർ കൂളറിനും ഗ്രില്ലിനും കേട് സംഭവിച്ചതിനെത്തുടർന്ന് ബത്തേരി ഗാരിജിലെത്തിച്ച് യാത്രക്കാരെ വേറൊരു ബസിൽ കയറ്റി സർവീസ് തുടർന്നു. കഴിഞ്ഞ ദിവസം ഗുഡ്‌സ് ഓട്ടോയ്ക്ക് നേരെയും കാട്ടാനയുടെ ആക്രമണമുണ്ടായിരുന്നു.

കണ്ടക്ടറിന്റെ വാക്കുകളിലൂടെ

പുലർച്ചെ 5.15 ന് പുകലമാളത്തു വച്ചാണ് റോഡിന് നടുവിൽ കാട്ടുകൊമ്പൻ നിൽക്കുന്നത് കണ്ടത്. പെട്ടെന്ന് ആനയുടെ 50 മീറ്റർ അകലെ ബസ് നിർത്തി. ഉടൻ ബസിന് മുന്നിലേക്ക് കുതിച്ചെത്തിയ കാട്ടാന ചില്ലുകൾക്കു താഴെയുള്ള ഗ്രില്ലിൽ കൊമ്പു കുത്തിയിറക്കി. വലിച്ചൂരിയ ശേഷം ഒന്നു കൂടി കുത്തി. 24 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കൂട്ടനിലവിളിക്കിടെ ആന റോഡരികിലേക്ക് നീങ്ങി. ഡ്രൈവർ വണ്ടി എടുക്കാൻ ശ്രമിച്ചെങ്കിലും സ്റ്റാർട്ടായില്ല.

അപ്പോൾ കാട്ടാന വീണ്ടും ഓടിയെത്തി. ഷട്ടർ തുറന്നിരുന്ന ഡ്രൈവറുടെ ഭാഗത്തേക്കാണ് കൊമ്പു കുലുക്കിയെത്തിയത്. ഇതു കണ്ട് ഡ്രൈവർ ബസിനുള്ളിലേക്ക് ചാടിമാറി. പിന്നീട് ആന ബസിന് ചുറ്റും നടന്നു. ഷട്ടറിനിടയിലൂടെ കുത്തുമോ എന്നു ഭയന്ന് എല്ലാവരും നടുഭാഗത്തേക്ക് മാറി. 5 മിറ്റോളം കഴിഞ്ഞ് ഡ്രൈവർ വീണ്ടും വണ്ടിയെടുത്തു. എന്നാൽ ഇന്റർകൂളർ പൊളിഞ്ഞ് വായു നിൽക്കാത്തതിനാൽ വണ്ടി സുഗമമായ രീതിയിൽ മുന്നോട്ടു നീങ്ങിയില്ല. പിന്നീട് ഏറെ പതുക്കെ ബസ് ബത്തേരി ഡിപ്പോയിലേത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP