Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരം നഗരത്തിൽ നാളെ ഉച്ചമുതൽ കുടിവെള്ള വിതരണം തടസ്സപ്പെടും; 15ന് രാത്രിവരെ അരുവിക്കര ജലവിതരണ ശുദ്ധീകരണ ശാലയിലെ പമ്പിങ് നിർത്തി വെക്കുന്നത് നവീകരണത്തിന്റെ ഭാഗമായി; ബദൽ സംവിധാനങ്ങൾ സജ്ജമായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം നഗരത്തിൽ നാളെ ഉച്ചമുതൽ കുടിവെള്ള വിതരണം തടസ്സപ്പെടും; 15ന് രാത്രിവരെ അരുവിക്കര ജലവിതരണ ശുദ്ധീകരണ ശാലയിലെ പമ്പിങ് നിർത്തി വെക്കുന്നത് നവീകരണത്തിന്റെ ഭാഗമായി; ബദൽ സംവിധാനങ്ങൾ സജ്ജമായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും നാളെ ഉച്ചയ്ക്ക് രണ്ടു മണി മുതൽ 15ന് രാത്രി വരെ കുടിവെള്ളവിതരണം തടസപ്പെടും. അരുവിക്കര ജലവിതരണ ശുദ്ധീകരണ ശാലയിലെ, കുടിവെള്ളം പമ്പ് ചെയ്യുന്ന പമ്പിന്റെ നവീകരണവുമായി ബന്ധപ്പെട്ടാണ് വിതരണം മുടങ്ങുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഈ സാഹചര്യം നേരിടാൻ ബദൽ സംവിധാനങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി വാട്ടർ അഥോറിറ്റി, കോർപ്പറേഷൻ, പൊലീസ്, സേനാവിഭാഗങ്ങൾ, സിആർപിഎഫ്, ഫയർ ഫോഴ്‌സ് എന്നിവരുടേത് ഉൾപ്പടെയുള്ള ടാങ്കറുകൾ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഒരു വാർഡിന് ഒരു ടാങ്കർ എന്ന നിലയിൽ ടാങ്കർ സേവനം ലഭ്യമാക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. അറുപതോളം ടാങ്കറുകൾ കുടിവെള്ള വിതരണത്തിനായി ലഭ്യമാക്കും. കുടിവെള്ളം അതാത് മേഖലകളിൽ സംഭരിക്കുന്നതിനായി ടാങ്കുകൾ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിലും ലഭ്യമാക്കും. കോളനി പ്രദേശങ്ങൾ, ജല സംഭരണി ഇല്ലാത്ത മറ്റു പ്രദേശങ്ങൾ തുടങ്ങി ടാങ്കുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ കോർപ്പറേഷൻ കണ്ടെത്തുന്നതാണ്. ഗ്രാമ പഞ്ചായത്തുകളിൽ നിന്നുൾപ്പടെ എല്ലാ താലൂക്കുകളിൽ നിന്നും പരമാവധി ടാങ്കുകൾ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ജലവിതരണം തടസ്സപ്പെടുന്ന സ്ഥലങ്ങൾ, ബദൽ സംവിധാനങ്ങൾ എന്നിവയെല്ലാം സംബന്ധിച്ച് വിശദവിവരങ്ങളടങ്ങിയ കുറിപ്പ് മന്ത്രി ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പൊതുജനങ്ങൾക്ക് ജലവിതരണവുമായി ബന്ധപ്പെട്ടുള്ള സേവനങ്ങൾക്ക് താഴെ പ്പറയുന്ന കൺട്രോൾ റൂം നമ്പറുകളുമായി ബന്ധപ്പെടാവുന്നതാണ്. കൺട്രോൾ റൂം നമ്പറുകൾ താഴെ പറയുന്നവയാണ്. തിരുവനന്തപുരം: 8547638181, 0471-2322674, 0471-2322313 അരുവിക്കര: 9496000685

കടകംപള്ളി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ്

അരുവിക്കര ജലവിതരണ ശുദ്ധീകരണ ശാലയിലെ കുടിവെള്ളം പമ്പ ചെയ്യുന്ന പമ്പ് നവീകർണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഡിസംബർ 13 ഉച്ചയ്ക്ക് 2 മണി മുതൽ 15ന് രാത്രി വരെ തടസപ്പെടും. ഈ സാഹചര്യം നേരിടാൻ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി വാട്ടർ അഥോറിറ്റി, കോർപ്പറേഷൻ, പൊലീസ്, സേനാവിഭാഗങ്ങൾ, സിആർപിഎഫ്, ഫയർ ഫോഴ്‌സ് എന്നിവരുടേത് ഉൾപ്പടെയുള്ള ടാങ്കറുകൾ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ സ്വകാര്യ ടാങ്കറുകളും ജല വിതരണത്തിനായി ലഭ്യമാക്കും. സ്വകാര്യ ടാങ്കർ ലോറി ഉടമകളുടെ യോഗം വിളിക്കുവാൻ തിരുവനന്തപുരം മേയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒരു വാർഡിന് ഒരു ടാങ്കർ എന്ന നിലയിൽ ടാങ്കർ സേവനം ലഭ്യമാക്കും. അറുപതോളം ടാങ്കറുകൾ കുടിവെള്ള വിതരണത്തിനായി ലഭ്യമാക്കും. കുടിവെള്ളം അതാത് മേഖലകളിൽ സംഭരിക്കുന്നതിനായി ടാങ്കുകൾ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിലും ലഭ്യമാക്കും. കോളനി പ്രദേശങ്ങൾ, ജല സംഭരണി ഇല്ലാത്ത മറ്റു പ്രദേശങ്ങൾ തുടങ്ങി ടാങ്കുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ കോർപ്പറേഷൻ കണ്ടെത്തുന്നതാണ്. ഗ്രാമ പഞ്ചായത്തുകളിൽ നിന്നുൾപ്പെടെ എല്ലാ താലൂക്കുകളിൽ നിന്നും പരമാവധി ടാങ്കുകൾ ലഭ്യമാക്കും. ഇരുന്നൂറിലധികം ടാങ്കുകൾ ഇത്തരത്തിൽ സ്ഥാപിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. 11 ആം തീയതി സ്ഥാപിക്കുന്ന ടാങ്കുകളിൽ 12 ന് രാവിലെ മുതൽ വെള്ളം നിറച്ച് തുടങ്ങും. ഈ ജലം 13ന് ജല വിതരണം നിർത്തിയതിന് ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

ശുദ്ധജലവിതരണം തടസ്സപ്പെടുന്ന സമയത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് ഭാഗികമായി ജലവിതരണം നടത്തുന്നതാണ്. ആർ.സി.സി.യിലും ശ്രീചിത്രയിലും ടാങ്കർ ലോറികൾ വഴി ബദൽ സംവിധാനം ഒരുക്കുന്നതാണ്. അത്യാവശ്യ സർവ്വീസുകൾക്ക് പ്രത്യേകമായി ടാങ്കർ സർവ്വീസുകൾ ഉണ്ടായിരിക്കുന്നതാണ്. ആശുപത്രി, പൊലീസ് തുടങ്ങിയ അത്യാവശ്യ സർവീസുകൾക്ക് പ്രത്യേകമായി ടാങ്കർ സർവീസ് ഉണ്ടായിരിക്കുന്നതാണ്. ഇതു കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ ടാങ്കർ ലോറികളിൽ ജലവിതരണം നടത്തുവാനായി കേരള വാട്ടർ അഥോറിറ്റിയുടെ വെള്ളയമ്പലം, അരുവിക്കര, പി.റ്റി.പി. നഗർ, ചൂഴാറ്റുകോട്ട, ആറ്റിങ്ങൽ-വാളക്കാട് എന്നീ സ്ഥലങ്ങളിലുള്ള വെന്റിങ് പോയിന്റുകളിൽ നിന്നും ജലവിതരണത്തിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

അരുവിക്കരയിൽ നിന്നും തിരുവനന്തപുരം നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന 86 എം.എൽ.ഡി ജലശുദ്ധീകരണ ശാലയിലെ പമ്പ് സെറ്റുകൾക്കും അനുബന്ധ ഇലക്ട്രിക് ഉപകരണങ്ങൾക്കും 20 വർഷത്തിന്റെ കാലപ്പഴക്കമുണ്ട്. പ്രസ്തുത പമ്പുകൾക്ക് കാലപ്പഴക്കവും തേയ്മാനവും മൂലം ഡിസ്ചാർജ്ജും ശേഷിയും കുറയുകയും ഇതുമൂലം തിരുവനന്തപുരം നഗരത്തിലേയ്ക്കുള്ള ശുദ്ധജല വിതരണത്തിൽ പലപ്പോഴും കുറവു സംഭവിച്ചുവരുന്നുണ്ട്. ഈ സാഹചര്യത്തെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഭാവിയിലേക്കുള്ള ആവശ്യം കൂടി കണക്കിലെടുത്ത് ശുദ്ധീകരണശാല നവീകരിക്കുവാൻ തീരുമാനിക്കുന്നത്.

കാലപ്പഴക്കം ചെന്ന പ്രസ്തുത പമ്പ് സെറ്റുകൾ മാറ്റുന്നതിനും ശുദ്ധീകരണശാല നവീകരിക്കുന്നതിനും അനുബന്ധ ഇലക്ട്രിക് സാമഗ്രികൾ മാറ്റുന്നതിനും വേണ്ടി നാലു ഘട്ടങ്ങളിലായി ശുദ്ധീ കരണശാലയുടെ പ്രവർത്തനം നിർത്തിവെയ്‌ക്കേണ്ടതായി വരും. ഇതിന്റെ ആദ്യ ഘട്ടമായി 13.12.2019 ഉച്ചയ്ക്ക് രണ്ടു മണിമുതൽ 14.12.2019 വെളുപ്പിന് 2 മണി വരെ 74 എം.എൽ.ഡി. ശുദ്ധീകരണശാലയുടെയും അന്നേദിവസം ഉച്ചയ്ക്ക് ഒരു മണിവരെ 86 എം.എൽ.ഡി. ശുദ്ധീകരണ ശാലയുടെയും പ്രവർത്തനം താല്ക്കാലികമായി നിർത്തിവെയ്‌ക്കേണ്ടി വരും.

ഇതുമൂലം കവടിയാർ, പേരൂർക്കട, പൈപ്പിന്മൂട്, ശാസ്തമംഗലം, കൊച്ചാർ റോഡ്, ഇടപ്പഴിഞ്ഞി, കനകനഗർ, വെള്ളയമ്പലം, മരപ്പാലം, പട്ടം, മെഡിക്കൽ കോളേജ്, ആർ.സി.സി., ശ്രീചിത്ര മെഡിക്കൽ സെന്റർ, കുമാരപുരം, ഉള്ളൂർ, പ്രശാന്ത് നഗർ, ആക്കുളം, ചെറുവയ്ക്കൽ, പോങ്ങുംമൂട്, ശ്രീകാര്യം, ചെമ്പഴന്തി, കരിയം, പാറോട്ടുകോണം, നാലാഞ്ചിറ, മണ്ണന്തല, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹർനഗർ, നന്തൻകോട്, ദേവസ്വം ബോർഡ്, പൗഡിക്കോണം, കഴക്കൂട്ടം, കാര്യവട്ടം, ടെക്‌നോ പാർക്ക്, മൺവിള, കുളത്തൂർ, പള്ളിപ്പുറം, സിആർപിഎഫ്., എന്നീ പ്രദേശങ്ങളിൽ 13/12/2019 ഉച്ചയ്ക്ക് 2 മണി മുതൽ പൂർണ്ണമായും ജലവിതരണം മുടങ്ങുകയും, 14/12/2019 ഉച്ചയ്ക്ക് 1.00 മണിക്ക് പണികൾ പൂർത്തീകരിച്ച് പമ്പിങ് പുനരാരംഭിച്ച് 15-ാം തീയതി രാത്രിയോടുകുടി ജലവിതരണം പൂർവ്വ സ്ഥിതിയിലെത്തുന്നതാണ്.

തിരുമല, പി.റ്റി.പി. നഗർ, മരുതംകുഴി, പാങ്ങോട്, കാഞ്ഞിരംപാറ, വട്ടിയൂർക്കാവ്, കാച്ചാണി, നെട്ടയം, മലമുകൾ, കുലശേഖരം, വലിയവിള, കൊടുങ്ങാനൂർ, കുണ്ടമൺഭാഗം, പുന്നയ്ക്കാമുഗൾ, മുടവന്മുഗൾ, ജഗതി, പൂജപ്പുര, കരമന, നേമം, വെള്ളായണി, പാപ്പനംകോട്, ത്യക്കണ്ണാപുരം, കൈമനം, കരുമം, കാലടി, നെടുങ്കാട്, ആറ്റുകാൽ, ഐരാണിമുട്ടം, തമ്പാനൂർ, ഈസ്റ്റ്‌ഫോർട്ട്, വള്ളക്കടവ്, കുര്യാത്തി, ചാല, മണക്കാട്, കമലേശ്വരം, അമ്പലത്തറ, പൂന്തുറ, ബീമാപള്ളി, വലിയതുറ, ശ്രീവരാഹം, മുട്ടത്തറ, തിരുവല്ലം, നെല്ലിയോട് എന്നീ പ്രദേശങ്ങളിൽ 13-12-2019-ഉച്ചയ്ക്ക് 2.00 മണിമുതൽ പൂർണ്ണമായും ജലവിതരണം മുടങ്ങുകയും 14-12-2019 വെളുപ്പിന് 2.00 മണിയോടുകൂടി പണികൾ പൂർത്തീകരിച്ച് പംമ്പിങ് പുനരാ രംഭിച്ച് അന്നേ ദിവസം രാത്രിയോടുകൂടി ജലവിതരണം പൂർവ്വസ്ഥിതിയിലെത്തുന്നതാണ്.

പൊതുജനങ്ങൾക്ക് ജലവിതരണവുമായി ബന്ധപ്പെട്ടുള്ള സേവനങ്ങൾക്ക് താഴെ പ്പറയുന്ന കൺട്രോൾ റൂം നമ്പറുകളുമായി ബന്ധപ്പെടാവുന്നതാണ്. കൺട്രോൾ റൂം നമ്പറുകൾ താഴെ പറയുന്നവയാണ്.
തിരുവനന്തപുരം: 8547638181, 0471-2322674, 0471-2322313
അരുവിക്കര: 9496000685

തിരുവനന്തപുരത്തിന്റെ ഭാവിയിലേക്കുള്ള കുടിവെള്ള സാധ്യതകളെ കൂടി കണക്കിലെടുത്തുകൊണ്ടുള്ളതാണ് ഈ നവീകരണ പ്രവർത്തികൾ. ഇതിലൂടെ 10 ങഘഉ അധികം നഗരത്തിലേക്കെത്തിക്കാൻ കഴിയും. ഈ പ്രത്യേക സാഹചര്യത്തിൽ ജലം പാഴാക്കാതെയും പരമാവധി ജലം നേരത്തെ തന്നെ സംഭരിച്ച് വച്ചും സഹകരിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.

കടകംപള്ളി സുരേന്ദ്രന്

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP