Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു; തീരത്തുള്ള ആളുകളെ മാറ്റിപ്പാർപ്പിച്ചു; ചെറിയ തോതിൽ ഉരുൾപൊട്ടൽ; തീക്കോയിയിലും തലനാട്ടിലും മണ്ണിടിച്ചിൽ

മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു; തീരത്തുള്ള ആളുകളെ മാറ്റിപ്പാർപ്പിച്ചു; ചെറിയ തോതിൽ ഉരുൾപൊട്ടൽ; തീക്കോയിയിലും തലനാട്ടിലും മണ്ണിടിച്ചിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. മീനച്ചിൽ താലൂക്കിലെ തീക്കോയി വില്ലേജിലെ ഇഞ്ചപ്പാറ ഭാഗത്ത് ചെറിയ തോതിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് മീനച്ചിലാറ്റിൽ തീക്കോയി ഭാഗത്ത് ജലനിരപ്പ് ഉയർന്നു. തുടർന്ന് നദീതീരത്തുള്ള വീടുകളിലെ ആളുകളെ മാറ്റിപ്പാർപ്പിച്ചു. ചാമപ്പാറ ഭാഗത്താണ് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നത്. നദീതീരത്തുള്ള വീടുകളിൽ വെള്ളം കയറിയതാണ് റിപ്പോർട്ട്. ചെറിയ തോതിലുള്ള ഉരുൾപൊട്ടലാണെന്നും നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ടു ചെയ്തിട്ടില്ലെന്നും ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.

ചാമപ്പാറ പള്ളിയുടെ മുറ്റത്തും വെള്ളം കയറി. തീക്കോയി വെള്ളികുളം റൂട്ടിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. അടിവാരം ഭാഗത്തു നിന്നുള്ള മീനച്ചിലാറ്റിലും ജലം കലങ്ങി മറിഞ്ഞാണ് ഒഴുകുന്നത്. പൂഞ്ഞാർ ടൗണിലെ ചെക്ക് ഡാമിൽ ജലനിരപ്പ് ഉയർന്നു റോഡിന് ഒപ്പമെത്തി. ഇടുക്കി അടിമാലിയിലും ശക്തമായ മഴ തുടരുകയാണ്. വീടുകളിൽ വെള്ളം കയറുമോ എന്ന് ആശങ്ക നിലനിൽക്കുന്നുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP