Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു; ജാ​ഗ്രതയോടെ ജില്ലാ ഭരണകൂടം

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു; ജാ​ഗ്രതയോടെ ജില്ലാ ഭരണകൂടം

മറുനാടൻ ഡെസ്‌ക്‌

ഇടുക്കി: നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം മുൻകരുതലുകൾ സ്വീകരിച്ചുതുടങ്ങി. പെരിയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവരെ മാറ്റിപാർപ്പിക്കുന്നതിനുള്ള ക്യാമ്പുകൾ ഒരുക്കി. ജലനിരപ്പ് 2391 അടി പിന്നിട്ടതോടെ ഇന്നലെ ആദ്യ ജാഗ്രതാ നിർദ്ദേശമായ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തമാണ്. നിലവിൽ പ്രളയ ഭീതിയില്ലെങ്കിലും അതീവ ജാഗ്രതയിലാണ് ഇടുക്കി ജില്ലാ ഭരണകൂടം. എൻഡിആർഎഫ് സംഘം ഇടുക്കിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

കെോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്യാമ്പുകളും ഒരുക്കി. 2018ൽ ചെറുതോണി ഡാമിന്റെ ഷട്ടർ ഉയർത്തിയപ്പോൾ എറണാകുളം, തൃശൂർ ജില്ലകളേയും ബാധിച്ചിരുന്നു. ഈ ജില്ലകളിലും ജാഗ്രത ആവശ്യമായതിനാൽ ജില്ലാ കളക്ടർമാരെ ഉൾപ്പെടുത്തി അവലോകന യോഗം ചേരും. മുല്ലപെരിയാർ ജലനിരപ്പ് 126 അടി പിന്നിട്ടെങ്കിലും ആശങ്ക വേണ്ടെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP